Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യക്കാരെ, മോദിജിയ്ക്ക് ഭരണഘടനയില്‍ താത്പര്യമില്ല, ഞങ്ങള്‍ എന്ത് ചെയ്യാനാണ്'

Recommended Video

cmsvideo
    Congress Says PM 'Not Interested In Constitution', Amazon Notice Attached | Oneindia Malayalam

    ദില്ലി: കോണ്‍ഗ്രസ് അയച്ച് കൊടുത്ത ഭരണഘടന സ്വീകരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. മോദിയുടെ ഓഫീസ് ഭരണഘടനയുടെ പകര്‍പ്പ് തിരിച്ചയച്ചെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസ് അറിയിച്ചത്. റിപബ്ലിക് ദിനത്തിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ചുകൊടുത്തത്.

    പ്രിയപ്പെട്ട ഇന്ത്യയിലെ ജനങ്ങളെ, ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ പക്ഷേ മോദി ജീയ്ക്ക് ഭരണഘടനയില്‍ താത്പര്യമില്ല. ഇനി എന്ത് ചെയ്യാനാണ്, പുസ്തകം തിരിച്ചുവന്ന സ്ക്രീന്‍ ഷോട്ടിനൊപ്പം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

    modiconstituition

    പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭരണഘടന ഉടന്‍ അങ്ങയുടെ അടുത്തെത്തും. രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ താങ്കള്‍ക്ക് സമയം കിട്ടുകയാണെങ്കില്‍ ദയവായി ഇതൊന്ന് വായിക്കണം, എന്ന കുറിപ്പോടെയായിരുന്നു ഭരണഘടന അയച്ച് നല്‍കിയ കാര്യം കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ടിറ്ററിലൂടെ അറിയിച്ചത്.

    എന്നാല്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലുള്ള ഇ ബ്ലോക്കിലെ അഡ്രസിലേക്ക് അയച്ച് നല്‍കിയ ഭരണഘടന സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. ഇതോടെ അയച്ചവരുടെ അടുത്തേക്ക് തന്നെ ആ പുസ്തകം മടങ്ങിയെത്തി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+