കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് സമ്പദ്ഘടനയെ പറ്റി അറിയില്ല... ഇന്ത്യയുടെ പ്രതിച്ചായ ബിജെപി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നിക്ഷേപകരോട് മുഖം തിരിച്ച് പ്രധാനമന്ത്രി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തെന്ന് രാഹുല്‍ ആരോപിച്ചു. സമാധാനത്തിന്റെ പ്രതിച്ഛായ ഇന്ത്യക്കുണ്ടായിരുന്നു. അതും ഇല്ലാതായി. മോദിക്ക് ജിഎസ്ടിയെ കുറിച്ച് യാതൊന്നും അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. യുപിഎ അധികാരത്തില്‍ നിന്ന് പോയത് മുതല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞ് വരികയാണെന്ന് രാഹുല്‍ പറഞ്ഞു.

1

ഇന്ത്യയുടെ ഏറ്റവും വലിയ സമ്പാദ്യം യുവതലമുറയാണ്. എന്നാല്‍ ആ സമ്പാദ്യം പാഴാക്കുകയാണ്. മോദി രണ്ട് കോടി തൊഴില്‍ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായി കഴിഞ്ഞെന്നും രാഹുല്‍ ആരോപിച്ചു. മോദിക്ക് സമ്പദ്ഘടനയെ കുറിച്ച് യാതൊരു വിവരവുമില്ല. മുമ്പുള്ള സൂചിക അനുസരിച്ചാണ് ജിഡിപി കണക്കാക്കിയിരുന്നതെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച 2.5 ശതമാനം മാത്രമായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

യുപിഎയുടെ കാലത്ത 9 ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ച. അന്ന് ലോകം മുഴുവന്‍ ഇന്ത്യയെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് ജിഡിപി ജിഡിപി കണക്കാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അപ്പോള്‍ നിങ്ങള്‍ അഞ്ച് ശതമാനം വളര്‍ച്ചയുണ്ടെന്ന് പറയാം. എന്നാല്‍ മുമ്പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇതിലും താഴെയായിരിക്കും വളര്‍ച്ച. പ്രധാനമന്ത്രി സാമ്പത്തിക മേഖലയെ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് പറയുന്നത്.

മോദിക്ക് ജിഎസ്ടി എന്താണെന്ന് അറിയില്ല. നോട്ടുനിരോധനത്തിന് വിവേകമുള്ളയാള്‍ ഒരിക്കലും മുതിരില്ല. ഒരു 80 വയസുകാരനോട് നോട്ടുനിരോധനത്തെ പറ്റി ചോദിച്ചാല്‍ നല്ലതിനേക്കാള്‍ കൂടുതല്‍ മോശം കാര്യങ്ങളായിരിക്കും പറയാനുണ്ടാവുകയെന്നും രാഹുല്‍ പറഞ്ഞു. സാധാരണ പാകിസ്താനെയാണ എല്ലാവരും കുറ്റംപറയാറുള്ളത്്. എന്നാല്‍ മോദി ഇക്കാര്യങ്ങള്‍ മാറ്റി. ഇന്ത്യ ഇന്ന് ബലാത്സംഗങ്ങളുടെ തലസ്ഥാനമായിട്ടാണ് അറിയപ്പെടുന്നത്. ജനങ്ങള്‍ തൊഴിലില്ലായ്മയെ ചോദ്യം ചെയ്താല്‍ സര്‍ക്കാര്‍ നിങ്ങളെ ലക്ഷ്യമിടും. അവര്‍ നിങ്ങളെ വെടിവെച്ചിടുമെന്നും രാഹുല്‍ പറഞ്ഞു.

ചരിത്രപരമായ അനീതി തിരുത്താനാണ് സിഎഎ കൊണ്ടുവന്നത്... കോണ്‍ഗ്രസിന് വീണ്ടും മോദിയുടെ വിമര്‍ശനംചരിത്രപരമായ അനീതി തിരുത്താനാണ് സിഎഎ കൊണ്ടുവന്നത്... കോണ്‍ഗ്രസിന് വീണ്ടും മോദിയുടെ വിമര്‍ശനം

English summary
pm probably hasnt understood economics says rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X