കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജിയുടെ രഹസ്യ ഫയലുകള്‍ പുറത്തു വന്നു, ചുരുളഴിയാത്ത ആ രഹസ്യം ഇനി ഫയലുകളില്‍?..

  • By Siniya
Google Oneindia Malayalam News

ദില്ലി:കാലങ്ങളായി നേ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെ കുറിച്ച് ചുരുളഴിയാതെ കിടക്കുകയാണ്. നിരവധി അന്വേഷണം നടന്നെങ്കിലും ഇന്നും മരണകാരണം വ്യക്തമല്ല. ഇതിന്ർറെ ഭാഗമായി തന്നെ ശനിയാഴ്ച നേതാജിയുടെ 100 രഹസ്യ ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യപ്പെടുത്തി. നാഷണല്‍ ആര്‍ക്കൈവ്‌സിലും ഡിജിറ്റല്‍ രൂപത്തില്‍ ഇന്റര്‍നെറ്റിലും ലഭ്യമാക്കിയ ഫയലുകളാണ് പരസ്യപ്പെടുത്തിയത്.

ഇതേ സമയം നേതാജിയുടെ മരണത്തിന്റെ ദുരൂഹത നീക്കാന്‍ സഹായിക്കുമോയെന്ന കാര്യം വ്യക്തമല്ല. നേതാജിയുടെ കുടുംബത്തിലെ 12 പേരുടെ സാന്നിധ്യത്തിലാണ് ഫയലുകള്‍ പരസ്യപ്പെടുത്തിയത്. ഫയലുകള്‍ പരസ്യപ്പെടുത്തുന്ന കാര്യത്തില്‍ നേതാജിയുടെ കുടുബം സ്വാഗതം ചെയ്തു. ഇത് പ@ിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും കുടും ബം ആവശ്യപ്പെട്ടു.

ഫയലുകള്‍

ഫയലുകള്‍

നേതാജിയുടെ 100 രഹസ്യ ഫയലുകളാണ് കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദി പരസ്യപ്പെടുത്തിയത്. നേതാജിയുടെ 12 അംഗ കുടുംബത്തിന്റെ സമ്മതത്തോടെയായിരുന്നു പരസ്യപ്പെടുത്തിയത്.

ജന്മ വാര്‍ഷികം

ജന്മ വാര്‍ഷികം

നേതാജിയുടെ 119 ാം ജന്മവാര്‍ഷിക ദിനത്തിലാണ് പ്രധാനമന്ത്രി ഫയലുകള്‍ പരസ്യപ്പെടുത്തിയത്. ഇതിനെ നേതാജിയുടെ കുടുംബം സ്വാഗതം ചെയ്തു.

സുപ്രധാന ഫയലുകള്‍

സുപ്രധാന ഫയലുകള്‍

നേതാജിയുടെ മരണം ദുരൂഹത നിറഞ്ഞു കിടക്കുകയാണ് എന്നാല്‍ ഈ ഫയലുകള്‍ ദുരൂഹത നീക്കാന്‍ സഹായിക്കുമോ എന്ന കാര്യം വ്യക്തമല്ല. സുപ്രധാന ഫയലുകള്‍ നശിപ്പിച്ചിരിക്കാമെന്നും ആരോപണമുണ്ട്.

വിവരങ്ങള്‍

വിവരങ്ങള്‍

നേതാജിയുടെ വിവാഹബന്ധത്തെ കുറിച്ച് കുടുംബത്തിലെ അഭിപ്രയഭിന്നതകള്‍ ഉള്‍പ്പെടെയുള്ള പല പരാമര്‍ശങ്ങളും ഉള്‍പ്പെട്ടതാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ട ഫയലുകള്‍ വിവരിക്കുന്നത്.

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

നേതാജിയുടെ ഭാര്യയ്ക്ക് നെഹ്‌റു സര്‍ക്കാരിന്റഎ കാലത്ത് സാമ്പത്തിക സഹായം നല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ അവര്‍ വീണ്ടും വിവാഹിതയായതിന്റെ അടിസ്ഥാനത്തില്‍ ഈ സാമ്പത്തിക സഹായം നിര്‍ത്തിയെന്നുമാണ് പറയുന്നത്.

പ്രധാന മന്ത്രയുടെ ഓഫീസില്‍ നിന്നുള്ളവ

പ്രധാന മന്ത്രയുടെ ഓഫീസില്‍ നിന്നുള്ളവ

പ്രസിദ്ധപ്പെടുത്തിയ 100 ഫയലുകളില്‍ 33 എണ്ണം പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ളതാണ്. ബാക്കി വരുന്നവ ചില വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന കത്തിടപാടുകളും മറ്റ് അടങ്ങുന്നതുമാണ്.

ഫയലുകള്‍ പുറത്തു കൊണ്ടുവരണം

ഫയലുകള്‍ പുറത്തു കൊണ്ടുവരണം

സുപ്രധാന ഫയലുകള്‍ നശിപ്പിച്ചിട്ടുണ്ടാകുമെന്നാണ് നേതാജിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ജര്‍മ്മനിയിലും യുഎസിലും റഷ്യയിലും ബ്രിട്ടണിലുമൊക്കെയുള്ള ഫയലുകള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് നേതാജി കുടുംബത്തിലെ ചന്ദ്ര കുമാര്‍ ബോസ് വ്യക്തമാക്കി.

നേരത്തെയും ഫയലുകള്‍ പരസ്യപ്പെടുത്തിയിരുന്നു

നേരത്തെയും ഫയലുകള്‍ പരസ്യപ്പെടുത്തിയിരുന്നു

നേരത്തെയും നേതാജിയുടെ ഫയലുകള്‍ പരസ്യപ്പെടുത്തിയിരുന്നു. ഇത് 64 ഫയലുകളാണ് പരസ്യപ്പെടുത്തിയിരുന്നത്. നേതാജി കുടുംബത്തിന്റെ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നുവെന്നും വിമാനാപകടം മൂലമാണ് കൊല്ലപ്പെട്ടതെന്നും വെളിപ്പെടുത്തുന്നതായിരുന്നു ഈ ഫയലുകള്‍.

എല്ലാ മാസവും ഫയലുകള്‍

എല്ലാ മാസവും ഫയലുകള്‍

ശനിയാഴ്ച ഫയലുകള്‍ പുറത്തു വിട്ടതിന് പിന്നാലെ എല്ലാ മാസവും 25 ഫലകള്‍ പുറത്തു വിടാനാണ് നാഷണല്‍ ആര്‍േൈക്കവിന്റെ ശ്രമം.

നേതാജിയുടെ മരണത്തിന് പിന്നിലെ കാരണങ്ങള്‍

നേതാജിയുടെ മരണത്തിന് പിന്നിലെ കാരണങ്ങള്‍

നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട പ്രധാനമായും മൂന്നു കാരണങ്ങളാണ് പറയുന്നത്. 1945 ല്‍ ഓഗസ്റ്റ 18 തായ്വാനില്‍ പോയ നേതാജി വിമാനപകടത്തില്‍ മരിച്ചു. സോവിയേറ്റ് യൂണിയനിലേക്ക് പോയ നേതാജി അവിടെ വച്ചു കൊല്ലപ്പെട്ടു. മൂന്നാമത്തേത് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ നേതാജി സന്യാസിയായി ഗുംനാമി ബാബയെന്ന പേരില്‍ ഉത്തര്‍ പ്രദേശില്‍ ഫൈസാബാദില്‍ 1985 വരെ ജീവിച്ചു.

വ്യത്യസ്ത അനുമാനം

വ്യത്യസ്ത അനുമാനം

നേതാജിയുടെ തിരോധാനത്തെ കുറിച്ച് നിരവധി അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനായി ഷാ നവാസ് കമ്മിറ്റി(1946), ഖോസ് ല കമ്മീഷന്‍ (1970), മുഖര്‍ജി കമ്മീഷന്‍ (1990-2005) എന്നിങ്ങനെയായിരുന്നു. എന്നാല്‍ മൂന്നു കമ്മീഷനുകളും വ്യത്യസ്ത അനുമാനങ്ങളിലാണ് എത്തിയിരുന്നത്.

അന്വേഷണം മന്ദഗതിയിലാണ്

അന്വേഷണം മന്ദഗതിയിലാണ്

നേതാജി വിമാനപകടത്തിലാണ് കൊല്ലപ്പെട്ടതെന്ന കാര്യം കുടുംബം അംഗീകരിച്ചിട്ടില്ല. വാജ്‌പേയ് അന്വേഷണത്തിനായി നിര്‍്ദദേശിച്ച മുഖര്‍ജി കമ്മീഷന്‍്‌റെ അന്വേഷണ റിപ്പോര്‍ട്ട് യു പി എ സര്‍ക്കാരിന്റെ കാലത്താണ് നല്‍കിയത്. ഇതേ സമയം അന്വേഷണ കമ്മീഷനു എല്ലാ ഫയലുകളും ലഭ്യമാക്കിയിരുന്നില്ല.

ഫയലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ ആവശ്യപ്പെട്ടത്

ഫയലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ ആവശ്യപ്പെട്ടത്

അന്വേഷണ കമ്മീഷന് ആവശ്യമായ രേഖകള്‍ ലഭിക്കാന്‍ എല്ലാ ഫയലുകളും പ്രസിദ്ധപ്പെടുത്തണമെന്ന് അന്ന് അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിദഗ്ധ സമിതിയെ ഏല്‍പ്പിക്കണമെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ആവശ്യപ്പെട്ടിരുന്നു.

എതിര്‍പ്പ്

എതിര്‍പ്പ്

കഴിഞ്ഞ ദിവസം ഫയലുകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ബീഹാര്‍ മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചു. ബംഗാള്‍ നിയമ സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കുന്നതിന് മുന്‍പ് പ്രസിദ്ധപ്പെടുത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് ഇദ്ദേഹം ആരോപിച്ചു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
PM releases 100 secret files on Netaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X