കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി; എല്ലാ പാകിസ്താനികള്‍ക്കും പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കൂ

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിനേയും സഖ്യകക്ഷികളേയും വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ധൈര്യമുണ്ടെങ്കില്‍ പാകിസ്താനിലെ എല്ലാ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കാമെന്ന് ഉറക്കെ പ്രഖ്യാപിക്കൂവെന്ന് മോദി പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ഞാന്‍ കോണ്‍ഗ്രസിനേയും സഖ്യകക്ഷികളേയും വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ പാകിസ്താനികള്‍ക്ക് പൗരത്വം നല്‍കൂ. അങ്ങനെ ചെയ്താല്‍ രാജ്യം അവര്‍ക്കുള്ള മറുപടി നല്‍കും, മോദി പറഞ്ഞു. നിയമത്തെ കുറിച്ച് കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണ്. നിയം ഇന്ത്യന്‍ പൗരന്‍മാരെ യാതൊരു തരത്തിലും ബാധിക്കില്ല. ഈ ഗറില്ല രാഷ്ട്രീയം അവസാനിപ്പിക്കണം മോദി കൂട്ടിച്ചേര്‍ത്തു.

modi773-

സര്‍ക്കാരിന്‍റെ നയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും ജനാധിപത്യപരമായി പ്രതിഷേധിക്കാനും കോളേജുകളിലെ വിദ്യാര്‍ത്ഥികളോട് താന്‍ അഭ്യർത്ഥിക്കുകയാണ്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ ഒരുക്കമാണ്. എന്നാൽ വെടിവെക്കാൻ അർബൻ നക്സലുകൾക്ക് നിങ്ങൾ തോൾ വെച്ചുകൊടുക്കരുത്. പൗരത്വ ഭേദഗതി നിയമം മറ്റ് രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ്, മോദി പറഞ്ഞു.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രതിഷേധം അങ്ങേയറ്റം ദു:ഖകരമാണ്. പൊതുമുതല്‍ നശിപ്പിക്കുന്നതും ജനജീവിതത്തെ ശല്യപ്പെടുത്തുന്നതും രാജ്യത്തിന്‍റെ ധാര്‍മ്മികതയുടെ ഭാഗമല്ല. ഭിന്നിപ്പിക്കാനും അസ്വസ്ഥത പെടുത്താനും നിക്ഷിപ്ത താത്പര്യക്കാരെ അനുവദിക്കാനാകില്ലെന്നും മോദി പറഞ്ഞിരുന്നു. നിരവധി ട്വീറ്റുകളിലൂടെയായിരുന്നു മോദി പ്രതികരിച്ചത്.

English summary
PM's Open Challenge To Congress And Allies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X