കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഉപദേശം ഫലിക്കില്ല! ജന്‍ധന്‍ അക്കൗണ്ടിലെ കള്ളപ്പണം പാവങ്ങള്‍ക്ക് വേണ്ട

ജന്‍ധന്‍ അക്കൗണ്ടിലെ കള്ളപ്പണം തിരിച്ച് നല്‍കിയില്ലെങ്കില്‍ ജീവന് ഭീഷണിയാണെന്ന് ഗ്രാമവാസികള്‍. മോദിയെ എങ്ങനെ പരാതി അറിയിക്കുമെന്നും ഗ്രാമവാസികള്‍ ചോദിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ബറേലി : ജന്‍ധന്‍ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രങ്ങള്‍ ഫലിക്കില്ല. കള്ളപ്പണക്കാരുടെ പണം വേണ്ടെന്ന് പാവപ്പെട്ടവര്‍ തന്നെ പറയുന്നു. റാലിക്കിടെയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന കള്ളപ്പണം പിന്‍വലിക്കരുതെന്ന് മോദി ആവശ്യപ്പെട്ടത്.

മോദിയുടെ നിര്‍ദേശം നല്ലതാണെന്നും എന്നാല്‍ പ്രാവര്‍ത്തികമാകില്ലെന്നുമാണ് ബറേയ്‌ലി ഗ്രാമവാസികള്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ സ്വന്തം ജീവനും വീട്ടുകാരുടെ ജീവനും ഭീഷണിയാകുമെന്ന് ഗ്രാമവാസികള്‍ പറയുന്നു.

 ഭീഷണിയുണ്ട്

ഭീഷണിയുണ്ട്

കള്ളപ്പണം ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ മുതലാളികള്‍ സമീപിക്കാറുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. കുടുംബത്തിലെ എല്ലാവരുടെയും അക്കൗണ്ടുകളിലൂടെ ഇവര്‍ക്ക് പണം മാറ്റി നല്‍കിയെന്നും ഇവര്‍ പറയുന്നു.

 ഭീമമായ തുക

ഭീമമായ തുക

പണം മാറ്റിനല്‍കാതിരിക്കുന്നത് കുടുംബത്തിന് തന്നെ ഭീഷണി ആകുമെന്നാണ് ഇവര്‍ പറയുന്നത്. 50,000ത്തിനും 90,000ത്തിനും ഇടയിലുള്ള പണം പല അക്കൗണ്ടുകള്‍ വഴിയാണ് മാറ്റിയെടുക്കുന്നതെന്നും ഇവര്‍ പറയുന്നു.

പ്രതിഫലം

പ്രതിഫലം

കള്ളപ്പണക്കാരുടെ പണം മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ഇവരുടെ ഏജന്റുമാരാണ് തങ്ങളെ സമീപിക്കാറുളളതെന്നാണ് ഇവര്‍ പറയുന്നത്. പണം മാറ്റി നല്‍കുന്നതിന് ഇവര്‍ ചെറിയ പ്രതിഫലം വാഗ്ദാനം ചെയ്യാറുണ്ടെന്നും ഇവര്‍ പറയുന്നു. 2.5 ലക്ഷം അക്കൗണ്ട് വഴി മാറ്റിനല്‍കിയാല്‍ പത്ത് ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി ഇവര്‍ പറയുന്നു.

ഇരയാകുന്നത് തൊഴിലാളികള്‍

ഇരയാകുന്നത് തൊഴിലാളികള്‍

മുതലാളിമാരും ഇത്തരത്തില്‍ പണം മാറ്റി നല്‍കുന്നതിന് തൊഴിലാളികളെ സമീപിക്കാറുണ്ട്. ഫാക്ടറികളില്‍ ജോലി നോക്കുന്നവരും, ഡ്രൈവര്‍മാരും, വീട്ടുജോലിക്കാരുമൊക്കെയാണ് ഉടമകളുടെ ചൂഷണത്തിന് ഇരയാകുന്നത്. നിരസിച്ചാല്‍ ജോലി തന്നെ നഷ്ടമാകുമെന്നും പറയുന്നു. ജോലിക്കാരുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലൂടെയും പണം മാറ്റുന്നുണ്ട്.

 മോദിയുടേത് നല്ല ആശയം

മോദിയുടേത് നല്ല ആശയം

പ്രധാനമന്ത്രിയുടേത് നല്ല ആശയം തന്നെയാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. മോദി പറയുന്നതുപോലെ ചെയ്ത ശേഷം ഭീഷണി നേരിട്ടാല്‍ എങ്ങനെ ഇവരെപ്പോലുള്ളവര്‍ മോദിക്ക് കത്തെഴുതുമെന്നും ഇവര്‍ ചോദിക്കുന്നു.

 നേരിട്ട് അറിയിക്കാം

നേരിട്ട് അറിയിക്കാം

ജന്‍ധന്‍ അക്കൗണ്ടുകളില്‍ കള്ളപ്പണക്കാര്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കരുതെന്നായിരുന്നു മോദി പറയുന്നത്. ഈ പണം പാവങ്ങള്‍ക്ക് തന്നെ ഉപയോഗിക്കാമെന്നും മോദി പറയുന്നുണ്ട്. പണം പിന്‍വലിച്ച് നല്‍കിയില്ലെങ്കില്‍ കള്ളപ്പണക്കാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കില്‍ തനിക്ക് നേരിട്ട് കത്തെഴുതാമെന്നും മോദി പറയുന്നു.

English summary
The villagers said the PM’s advice didn’t factor in “ground realities”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X