കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ എത്തുമെന്ന് പ്രധാനമന്ത്രി; ആദ്യം വിതരണം ചെയ്യുക ആരോഗ്യ പ്രവർത്തകർക്ക്

Google Oneindia Malayalam News

ദില്ലി; കൊവിഡ് വാക്സിനുകൾ ആഴ്ചകൾക്കുള്ളിൽ തന്നെ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ഇവ വിതരണം ചെയ്ത് തുടങ്ങും. ആദ്യഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികൾക്കാകും വാക്സിൻ വിതരണം ചെയ്യുകയെന്നും മോദി പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനും വാക്സിൻ വിതരണം സംബന്ധിച്ച നടപടികൾ കൈക്കൊള്ളുന്നതിനുമായി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Recommended Video

cmsvideo
Covid vaccine could be ready in next few weeks, says PM Modi | Oneindia Malayalam

വാക്സിൻ നിർമ്മിക്കാനുള്ള ശ്രമത്തിൽ വിജയിക്കുമെന്ന് നമ്മുടെ ശാസ്ത്രജ്ഞർക്ക് വളരെ ആത്മവിശ്വാസമുണ്ട്. ലോകം വിലകുറഞ്ഞതും സുരക്ഷിതവുമായ വാക്സിനാണ് ഉറ്റുനോക്കുന്നത്. അതുകൊണ്ടാണ് ലോകം ഇന്ത്യയെ നിരീക്ഷിക്കുന്നത്.ഇന്ത്യയില്‍ എട്ട് വാക്സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകളുണ്ട്.അതുകൊണ്ട് തന്നെ വാക്സിൻ ഇനിയും വൈകില്ലെന്ന് തന്നെയാണ് വിദഗ്ദർ കരുതുന്നത്.

xnarendra-modi17-

ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ വാക്സിൻ വിതരണം ആരംഭിക്കാൻ സാധിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, ഗുരുതരമായ അവസ്ഥയില്‍ ബുദ്ധിമുട്ടുന്ന രോഗികൾ, പ്രായമായവര്‍ എന്നിവർക്കാകും വാക്സിൻ വിതരണം ചെയ്യുക.വാക്സിൻ വിതരണത്തിൽ പരിചയ സമ്പന്നരായ വലിയൊരു നെറ്റ്വർക്കുകളിൽ ഒന്നാണ് നമ്മുടേത്.

സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ, ആവശ്യമായ മറ്റ് കോൾഡ് ചെയിൻ സ്റ്റോറേജുകളും ലോജിസ്റ്റിക് പിന്തുണ എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. വാക്സിൻ സ്റ്റോക്കിനും തത്സമയ വിവരങ്ങൾക്കുമായി ഒരു പ്രത്യേക സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

വാക്‌സിനേഷന്റെ വില സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തുന്നുണ്ട്. പൊതുജനാരോഗ്യത്തിന് മുൻ‌ഗണന നൽകിക്കൊണ്ട് ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.വാക്സിൻ വിതരണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംഘങ്ങൾ ഒരുമിച്ചുള്ള പ്രവർത്തനത്തിലാണ്.വാക്സിൻ വിതരണത്തിൽ വൈദഗ്ധ്യവും ശേഷിയും ഇന്ത്യയ്ക്കുണ്ട്, ഈ വിഷയത്തിൽ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച രീതിയിലാണ് നമ്മുടെ രാജ്യം പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹൈദരാബദിൽ ട്വിസ്റ്റ്; പേപ്പർ ബാലറ്റ് എണ്ണി തുടങ്ങിയപ്പോൾ കുതിച്ച് ടിആർഎസ്..ബിജെപി മൂന്നാമത്ഹൈദരാബദിൽ ട്വിസ്റ്റ്; പേപ്പർ ബാലറ്റ് എണ്ണി തുടങ്ങിയപ്പോൾ കുതിച്ച് ടിആർഎസ്..ബിജെപി മൂന്നാമത്

'മുല്ലപ്പള്ളി രാമചന്ദ്രൻ ഉരുണ്ടു കളിച്ചതുകൊണ്ടൊന്നും കാര്യമില്ല.. ഇത് തീക്കളിയാണ്';രൂക്ഷവിമർശനവുമായി ഐസക്'മുല്ലപ്പള്ളി രാമചന്ദ്രൻ ഉരുണ്ടു കളിച്ചതുകൊണ്ടൊന്നും കാര്യമില്ല.. ഇത് തീക്കളിയാണ്';രൂക്ഷവിമർശനവുമായി ഐസക്

'ഹൈദരാബാദ് കാവി അണിയുന്നു..കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡ്'; സന്ദീപ് വാര്യർ'ഹൈദരാബാദ് കാവി അണിയുന്നു..കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡ്'; സന്ദീപ് വാര്യർ

'സുചിത്ര; മോഹൻലാലിന്റെ ഭാര്യ.. അയ്യോ! നമ്മൾ ഇപ്പോൾ മോഹൻലാലിന്റെ വീട്ടിലാണ്', കുറിപ്പ് വൈറൽ'സുചിത്ര; മോഹൻലാലിന്റെ ഭാര്യ.. അയ്യോ! നമ്മൾ ഇപ്പോൾ മോഹൻലാലിന്റെ വീട്ടിലാണ്', കുറിപ്പ് വൈറൽ

English summary
PM says covid vaccine will be arrive in weeks; will give to health workers first
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X