കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനം തടസ്സപ്പെടുത്തുന്നവര്‍ക്ക് സൈന്യം കടുത്ത മറുപടി നല്‍കും: പാകിസ്താന് മോദിയുടെ താക്കീത്

  • By Desk
Google Oneindia Malayalam News

ദില്ലി: ലോകസമാധാനത്തിന് വേണ്ടതെല്ലാം ഇന്ത്യ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തിന്റെ പരമാധികാരമോ ആത്മാഭിമാനമോ അടിയറവ് വെക്കില്ലെന്നും പ്രധാനമന്ത്രി മന്‍കി ബാത്തില്‍ വ്യക്തമാക്കി. പ്രതിവാര റേഡിയോ പരിപാടി മന്‍കി ബാത്തിന്റെ 48ാമത് പതിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സമാധാനം തടസ്സപ്പെടുത്തുന്നവര്‍ക്ക് ഇന്ത്യന്‍ സൈനികര്‍ തക്കതായ മറുപടി നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

2016ല്‍ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മോദി ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. രാജ്യം മുഴുവന്‍ പരാക്രം പര്‍വ് ആഘോഷിക്കുന്ന തിരക്കിലാണെന്നും സൈനികര്‍ ഭീകരവാദത്തിന് ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 സമാധാനം ഇല്ലാതാക്കുന്നവര്‍ക്ക് മറുപടി

സമാധാനം ഇല്ലാതാക്കുന്നവര്‍ക്ക് മറുപടി

ഇന്ത്യന്‍ കരസേനയില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളേണ്ടതുണ്ട്. രാജ്യത്തെ സമാധാനം തടസ്സപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്നവര്‍ക്ക് ഇന്ത്യന്‍ സൈന്യം തക്കതായ മറുപടി നല്‍കുമെന്ന് വ്യക്തമാണ്. ഇന്ത്യ വിശ്വസിക്കുന്നത് സമാധാനത്തിലാണ്. സമാധാനം സംരക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ആത്മാഭിമാനവും രാജ്യത്തിന്റെ പരമാധികാരവും പണയം വെച്ചുകൊണ്ടായിരിക്കില്ല അതെന്നും പ്രധാനമന്ത്രി പറയുന്നു.

ഇന്ത്യയുടെ മറുപടി

ഇന്ത്യയുടെ മറുപടി

ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിനിടെ പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് പരാമര്‍ശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. യുഎന്‍ യോഗത്തിനിടെ നടത്താനിരുന്ന മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ചും യുഎന്‍ യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോട് പുലര്‍ത്തുന്ന അനുകൂല സമീപനമാണ് ഇന്ത്യയെ എക്കാലത്തും പ്രകോപിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ സൈന്യം കശ്മീരില്‍ വധിച്ച ഭീകരന്‍ ബര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് സ്റ്റാമ്പ് പുറത്തിറക്കിയ പാക് നടപടിയോട് ഇന്ത്യ എതിര്‍പ്പ് അറിയിച്ചിരുന്നു. ഭീകരര്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വധിച്ചതും ചര്‍ച്ച റദ്ദാക്കുന്നതിലേക്ക് നയിച്ചിരുന്നു.

യുഎന്നിന്റെ ദൗത്യ സേനയില്‍

യുഎന്നിന്റെ ദൗത്യ സേനയില്‍

യുഎന്നിന്റെ സമാധാന ദൗത്യസേനയിലേക്ക് ഏറ്റവുമധികം സൈനികരെ വിട്ടുനല്‍കുന്നത് ഇന്ത്യയാണ്. ദശാബ്ദങ്ങളായി ഇന്ത്യന്‍ സൈനികര്‍ നീല ഹെല്‍മെറ്റുകളണിഞ്ഞ് ലോകത്ത് സമാധാനം സ്ഥാപിക്കാനുള്ള ദൗത്യത്തില്‍ മുന്‍നിരയില്‍ത്തന്നെയുണ്ട്. സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ഇന്ത്യന്‍ വ്യോമസേന ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞുവെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. മോശമായ രീതിയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശത്തേക്ക് നോക്കാറില്ല. ഇതാണ് ലോകത്ത് സമാധാനം പുലര്‍ത്തുന്നതില്‍ ഇന്ത്യയുടെ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും മോദി കൂട്ടിച്ചേര്‍ക്കുന്നു.

സര്‍ജിക്കല്‍ സ്ട്രൈക്കിന് കയ്യടി

സര്‍ജിക്കല്‍ സ്ട്രൈക്കിന് കയ്യടി

2016 സെപ്തംബര്‍ 29ന് പാക് അധീന കശ്മീരിലെ പാക് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെയും മോദി പ്രശംസിച്ചിരുന്നു. പാകിസ്താന് അടുത്ത കാലത്ത് ഇന്ത്യയേല്‍പ്പിച്ച ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. അതുകൊണ്ട് ഓരോ ഇന്ത്യക്കാരനും നമ്മുടെ സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കേണ്ടതുണ്ട്.

English summary
PM modi says soldiers will give befitting reply to those who disrupt peace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X