Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിലെ സുരക്ഷാ വീഴ്ച; രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി, സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പഞ്ചാബിലെ തെരഞ്ഞെടുപ്പ് പരിപാടിക്ക് പോകുന്നതിനിടെ ഫ്‌ലൈഓവറില്‍ കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി രാഷ്ട്ര പതി രാം നാഥ് കോവിന്ദിന് വിശദീകരണം നല്‍കി. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നേരത്തെ സംഭവത്തില്‍ ആശങ്കയറിയിച്ചിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പഞ്ചാബ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയ അലംഭാവം തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, വിഷയത്തില്‍ ഉത്തരവാദിത്തം നിശ്ചയിക്കുന്നതിന് മുമ്പ് പഞ്ചാബ് സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ സുരക്ഷാ ലംഘനത്തെക്കുറിച്ചുള്ള വിവാദം നിര്‍ഭാഗ്യകരമാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ പറഞ്ഞു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതില്‍ അലംഭാവം കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംഭവവികാസങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ko

അതേസമയം ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായയെയും ആഭ്യന്തരമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവയെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചാബ് ഗവര്‍ണറെ കണ്ടു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിഷയം വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറുകയാണ്. കോണ്‍ഗ്രസിനെ 'മോദി വിദ്വേഷി'യായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സുരക്ഷാവീഴ്ചയെന്ന ആരോപണം കോണ്‍ഗ്രസ് തള്ളി.

പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം കുറവായതിനാല്‍ ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് പാര്‍ട്ടി മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. റാലിക്ക് ജനക്കൂട്ടത്തെ ക്രമീകരിക്കുകയാണോ നമ്മുടെ ജോലിയെന്നും അദ്ദേഹം ചോദിച്ചു. 2017 ഡിസംബര്‍ 25-ന് ഗൗതം ബുദ്ധ് നഗറില്‍ പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയപ്പോള്‍; അത് കുഴപ്പമില്ല, സുരക്ഷാ വീഴ്ചയില്ല. 2018 സെപ്തംബര്‍ 15-ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഡല്‍ഹിയില്‍ കുടുങ്ങിയപ്പോള്‍ ബി.ജെ.പി അത് ട്വിറ്റര്‍ വഴി പുറത്തുവിടുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രി അവസാന നിമിഷം തന്റെ റൂട്ട് മാറ്റി റോഡ് മാര്‍ഗം യാത്ര ചെയ്യുകയും കര്‍ഷകരെ ക്ലിയര്‍ ചെയ്യാന്‍ 15 മിനിറ്റ് വൈകുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ജീവന് അപകടകരമായി കണക്കാക്കുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആരെങ്കിലും ആക്രമണം നടത്തിയോ? മൂന്ന് കോടി പഞ്ചാബികളെ ഇത്തരം കള്ള ആരോപണങ്ങളാല്‍ അപമാനിക്കുകയല്ലേ ബിജെപി ചെയ്യുന്നത്? അദ്ദേഹം ബിജെപിയുടേതല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും വ്യാജ ആരോപണം ഒഴിവാക്കണമെന്നും രണ്‍ദീപ് ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായാണ് ബിദെപി രംഗത്തെത്തിയത്.

പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ 'കൊലപാതക ലക്ഷ്യങ്ങളോടെ' അപകടത്തിലാക്കിയതായി ബിജെപി ആരോപിച്ചു. അതേസമയം നിരവധി സംസ്ഥാന മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും പറയുന്നത് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് പൂര്‍ണ്ണമായും പിഴവാണെന്നുമാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി സുരക്ഷാ ലംഘനം എന്ന പ്രസ്താവന നിഷേധിച്ചു, 'അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. ഒരു പഞ്ചാബി എന്ന നിലയില്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഞാന്‍ എന്റെ ജീവന്‍ ത്യജിക്കും,' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, 'പക്ഷേ അദ്ദേഹത്തിന് അപകടമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡ് മാര്‍ഗം യാത്ര ചെയ്യുന്നത് സംയുക്ത തീരുമാനമാണെങ്കിലും സംസ്ഥാന പോലീസിന്റെ പങ്ക് പരിമിതമാണെന്നും എസ്പിജിയും മറ്റ് കേന്ദ്ര ഏജന്‍സികളുമാണ് എല്ലാം കൈകാര്യം ചെയ്തതെന്നും ചന്നി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+