India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തിൽ വിഷു ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി; കൂടെ പൊയ്‌ല ബോയ്‌ഷാഖ് ആശംസകളും

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; ലോകമെമ്പാടുമുള്ള മലയാളികൾക്ക് മലയാളത്തിൽ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന് പുറമെ ഇന്ന് ബം ഗാളിലും വിശേഷ ദിവസമാണ്. പൊയ്‌ല ബോയ്‌ശാഖ് എന്നറിയപ്പെടുന്ന പുതുവർഷ ആഘോഷത്തിന്റെ ആശംസകളും പ്രധാനമന്ത്രി പങ്ക് വെച്ചിട്ടുണ്ട്. തമിഴ്നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിലും വിളവെടുപ്പ് കാലവുമായി ബന്ധപ്പെട്ട ആഘോഷ ദിനമായിരുന്നു ഇന്നലെ.

"വിഷുവിന്റെ പ്രത്യേക വേളയിൽ പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ. ആവോളം സന്തോഷവും നല്ല ആരോ ഗ്യവും നിറഞ്ഞ ഒരു വർഷത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു." ട്വിറ്ററിൽ വിഷു ആശംസിച്ച് പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത് ചിത്രത്തിൽ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്. ഇതേ വാക്കുകൾ ഇം ഗ്ലീഷിൽ എഴുതിയ ചിത്രവും കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീറ്റിം ഗ്സ് ഓൺ വിഷു. എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്. മുഖ്യമന്ത്രി പിണറായി വിജയനും സോഷ്യൽ മീഡിയകളിൽ വിഷു ആസംസകൾ നേർന്ന് രം ഗത്ത് വന്നിരുന്നു.

എല്ലാ മലയാളികൾക്കും ആഹ്ലാദപൂർവം വിഷു ആശംസകൾ നേരുന്നു. ഐശര്യത്തിൻ്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേൽക്കുന്ന ആഘോഷമാണ് വിഷു. കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിൻ്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെൽകൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു. വിഷുവിൻ്റെ സന്ദേശം കാർഷിക രംഗത്ത് കൂടുതൽ ഉജ്ജ്വലമായ നേട്ടങ്ങൾ കൊയ്യാൻ നമുക്ക് പ്രചോദനമാകട്ടെ. ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

സമൂഹത്തിൻ്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തിൽ സ്നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളുടെ നാളുകൾ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിൻ്റെ സമഗ്രവും സർവതലസ്പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ നമുക്ക് കൈകോർക്കാം. വിഷുവിൻ്റെ സന്ദേശം പരസ്പരം പങ്കു വച്ച് ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുന്നേറാം എന്നും കുറിപ്പിൽ മുഖ്യമന്ത്രി കൂട്ടിച്ചേർക്കുന്നു.

ആർഎസ്എസ് മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കില്ല; നിതിൻ ഗഡ്കരിആർഎസ്എസ് മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കില്ല; നിതിൻ ഗഡ്കരി

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു പൊതുവെ അറിയപ്പെടുന്നത്. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും ഈ വിളവെടുപ്പുത്സവം ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. രാജ്യത്ത് മുമ്പ് നിലനിന്നിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ ആഘോഷമായതിനാലാണ് വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരിൽ ഈ ആഘോഷം അറിയപ്പെടുന്നത്.

English summary
PM sends Vishu greetings in Malayalam; Greetings to Poila Boishakh went along
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X