Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഞ്ഞ് വീഴ്ചയ്ക്കിടെ ഗര്‍ഭണിയായ യുവതി 4 കിമി തോളിലേറ്റി നടന്ന് സൈന്യം; അഭിനന്ദിച്ച് മോദി

Recommended Video

cmsvideo
    PM Modi Shares Video of Officers Helping Pregnant Woman in Kashmir Snow | Oneindia Malayalam

    ദില്ലി: ഗര്‍ഭിണിയായ യുവതിയെ തോളിലേറ്റി നാല് കിമിയോളം നടന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യം തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയയാണ് മോദിയു പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

     modivideone

    കനത്ത മഞ്ഞ് വീഴ്ചയ്ക്കിടെ വീട്ടില്‍ കുടുങ്ങി പോയെ ഗര്‍ഭിണിയായ ഷാമിമ എന്ന യുവതിയെ ആണ് സൈന്യം ആശുപത്രിയില്‍ എത്തിച്ചത്. നൂറോളം സൈനികര്‍ യുവതിയുടെ വീട്ടിലെത്തി ഇവരെ സ്ട്രെച്ചറില്‍ കിടത്തി തോളിലേറ്റ് നാല് കിമിയോളം നടന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതി പ്രസവിച്ചെന്നും അമ്മയും കുഞ്ഞും സുഗമായി ഇരിക്കുന്നുവെന്നും സൈന്യം ട്വീറ്റ് ചെയ്തു. ഇതാണ് മോദി പങ്കിട്ടത്. അദ്ദേഹം ഇങ്ങനെ കുറിച്ചു.

    നമ്മുടെ സൈന്യം അതിന്റെ വീര്യത്തിനും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണ്. സൈന്യത്തിന്‍റെ മാനുഷികമൂല്യവും ബഹുമാനിക്കപ്പെടുന്നതാണ്. ജനങ്ങള്‍ക്ക് എപ്പോഴാണോ ആവശ്യം വരുന്നത് അപ്പോഴെല്ലാം സാഹചര്യത്തിന് ഒത്ത് പ്രവര്‍ത്തിക്കാന്‍ സൈന്യം തയ്യാറായിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനിക്കുന്നു. ഷമീമയുടെയും അവളുടെ കുട്ടിയുടെയും നല്ല ആരോഗ്യത്തിനായി താന്‍ പ്രാർത്ഥിക്കുന്നു, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+