കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഞ്ഞ് വീഴ്ചയ്ക്കിടെ ഗര്‍ഭണിയായ യുവതി 4 കിമി തോളിലേറ്റി നടന്ന് സൈന്യം; അഭിനന്ദിച്ച് മോദി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
PM Modi Shares Video of Officers Helping Pregnant Woman in Kashmir Snow | Oneindia Malayalam

ദില്ലി: ഗര്‍ഭിണിയായ യുവതിയെ തോളിലേറ്റി നാല് കിമിയോളം നടന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യം തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയയാണ് മോദിയു പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 modivideone

കനത്ത മഞ്ഞ് വീഴ്ചയ്ക്കിടെ വീട്ടില്‍ കുടുങ്ങി പോയെ ഗര്‍ഭിണിയായ ഷാമിമ എന്ന യുവതിയെ ആണ് സൈന്യം ആശുപത്രിയില്‍ എത്തിച്ചത്. നൂറോളം സൈനികര്‍ യുവതിയുടെ വീട്ടിലെത്തി ഇവരെ സ്ട്രെച്ചറില്‍ കിടത്തി തോളിലേറ്റ് നാല് കിമിയോളം നടന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതി പ്രസവിച്ചെന്നും അമ്മയും കുഞ്ഞും സുഗമായി ഇരിക്കുന്നുവെന്നും സൈന്യം ട്വീറ്റ് ചെയ്തു. ഇതാണ് മോദി പങ്കിട്ടത്. അദ്ദേഹം ഇങ്ങനെ കുറിച്ചു.

നമ്മുടെ സൈന്യം അതിന്റെ വീര്യത്തിനും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണ്. സൈന്യത്തിന്‍റെ മാനുഷികമൂല്യവും ബഹുമാനിക്കപ്പെടുന്നതാണ്. ജനങ്ങള്‍ക്ക് എപ്പോഴാണോ ആവശ്യം വരുന്നത് അപ്പോഴെല്ലാം സാഹചര്യത്തിന് ഒത്ത് പ്രവര്‍ത്തിക്കാന്‍ സൈന്യം തയ്യാറായിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനിക്കുന്നു. ഷമീമയുടെയും അവളുടെ കുട്ടിയുടെയും നല്ല ആരോഗ്യത്തിനായി താന്‍ പ്രാർത്ഥിക്കുന്നു, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'അയാള്‍ സ്വകാര്യമായ ദൃശ്യങ്ങള്‍ പുറുത്തുവിട്ടു, എല്ലാ പരിധിയും ലംഘിച്ചു',വിശദീകരിച്ച് സുചിത്ര'അയാള്‍ സ്വകാര്യമായ ദൃശ്യങ്ങള്‍ പുറുത്തുവിട്ടു, എല്ലാ പരിധിയും ലംഘിച്ചു',വിശദീകരിച്ച് സുചിത്ര

'സംഘികുട്ടന്മാരേ എത്ര വട്ടം നിങ്ങളോട് പറഞ്ഞു, ഇത് കേരളമാണ്,അഭ്യാസമൊക്കെ കൈയ്യിൽ വെച്ചാൽ മതി''സംഘികുട്ടന്മാരേ എത്ര വട്ടം നിങ്ങളോട് പറഞ്ഞു, ഇത് കേരളമാണ്,അഭ്യാസമൊക്കെ കൈയ്യിൽ വെച്ചാൽ മതി'

"ഓര്‍മ്മയില്ലേ ഗുജറാത്ത് ', എന്തൊരു ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം", വിമര്‍ശനം കുറിപ്പ്

English summary
PM Shared Video of Army helping pregnant women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X