കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടങ്ങാതെ കോട്ലലര്‍ പുരസ്‌കാര വിവാദം: അവാര്‍ഡ് വ്യാജം മോദി പുരസ്കാരം തിരികെ നല്കണമെന്നും ശശി തരൂര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കോട്ലലര്‍ അവാര്‍ഡ് ദാനത്തില്‍ പുതിയ വിവാദവുമായ ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രഥമകോട്ലലര്‍ അവാര്‍ഡ് തിങ്കളാഴ്ച ലഭിച്ചതു മുതല്‍ വിവാദവും പുകയുന്നുണ്ട്. രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിലുള്ള പോര് മുറുകുമ്പോള്‍ പുതിയ വിവാദവുമായ ശശി തരൂര്‍ എത്തിയിരിക്കയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അവാര്‍ഡ് തിരികെ നല്കണമെന്നും പ്രഥമ കോട്ലലര്‍ അവാര്‍ഡ് വ്യാജമാണെന്നും ഇത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്നും തരൂര്‍ പറയുന്നു.

<strong>സാമ്പത്തിക സംവരണത്തിന് പിന്നാലെ മോദിയുടെ വക വീണ്ടും വമ്പൻ പ്രഖ്യാപനം; സർക്കാർ ജോലിയിൽ കൂട്ടനിയമനം</strong>സാമ്പത്തിക സംവരണത്തിന് പിന്നാലെ മോദിയുടെ വക വീണ്ടും വമ്പൻ പ്രഖ്യാപനം; സർക്കാർ ജോലിയിൽ കൂട്ടനിയമനം

ബിജെപി കോട്‌ലര്‍ അവാര്‍ഢിന് വേണ്ടി ചെയ്ത ദല്ലാള്‍ പണി വെറുതേയായെന്നും അവാര്‍ഡ് തിരികെ നല്കി ബിജെപി പ്രചാരകര്‍ ഫിലിപ് കോട്ലലര്‍ മാര്‍ക്കറ്റിങ് അവാര്‍ഡ് നല്കണമെന്നും പറഞ്ഞു. പ്രവര്‍ത്തകരുടെ കുപ്രചരണം തികച്ചും ഫലവത്താണെന്നും അതിനാല്‍ അവാര്‍ഡിന് ബിജെപി പ്രചാരകരാണ് അര്‍ഹരെന്നും പരിഹസിക്കുകയായിരുന്നു തരൂര്‍.

shashi-tharoor-15

തിങ്കളാഴ്ചയാണ് വിവാദങ്ങള്‍ക്ക് തിരകൊളുത്തിക്കൊണ്ട് ഫിലിപ് കോട്ലലര്‍ പ്രസിഡന്‍ഷ്യല് അവാര്‍ഡ് വേര്‍ഡ് മാര്‍ക്കറ്റിങ് സമ്മിറ്റ് നരേന്ദ്രമോദിയുടെ ഓഫിസിലെത്തി സമ്മാനിച്ചത്. ഇതോടെ വിമര്‍ശകര്‍ പുരസ്‌കാരത്തിന്റെ സാധുതയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു. പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി , നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദള്ള എന്നിവരും മോദിയുടെ കോട്‌ലെര്‍ അവാര്‍ഡിനെ പരിഹസിച്ച് രംഗത്തെത്തി.


കോട്‌ലെര്‍ അവാര്‍ഡ് ഭാവിയിലെ ആല്‍ഫ്രഡ് നോബേലാണെന്നായിരുന്നു ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത്. രാഹുല്‍ ഗാന്ധിയാകട്ടെ ലോകപ്രശസ്ത കോട്ലലര്‍ പുരസ്‌കാരം ലഭിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു എന്നും ജൂറി ഇല്ലാത്തതിനാലാണ് ഇത് ഇത്ര പ്രശസ്തമായതെന്നും അവാര്‍ഡിന് പിന്നില്‍ അറിയപ്പെടാത്ത് അലിഗഡ് കമ്പനിയാണെന്നും പരിഹസിച്ചിരുന്നു.

എന്നാല്‍ വിവാദത്തിനിടയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മോദിക്ക് അവാര്‍ഡ് ലഭിച്ചത് നേതൃപാടവത്തിനും ഇന്ത്യയ്ക്കായുള്ള നിസ്വാര്‍ത്ഥ സേവനത്തിനുമാണെന്ന് ഫിലിപ് കോട്‌ലെര്‍ പറഞ്ഞു. പ്രഥമ കോട്‌ലെര്‍ പുരസ്‌കാരം നോടിയ മോദിയെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റും ചെയ്തിരുന്നു.

English summary
PM shoud return the first Kotler award received on monday and avoid the national embarrassment says Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X