കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി മുന്നോട്ടുവന്ന് ജനങ്ങളെ നേരിടണമെന്ന് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക പരാജയത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്ന മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ബിജെപിയില്‍ നിന്നും ശബ്ദമുയര്‍ന്നു. നേരത്തെ പല അവസരത്തിലും പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ നടനും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയാണ് ഒരിക്കല്‍ക്കൂടി വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വന്ന് ജനങ്ങളെ നേരിടണമെന്ന് അദ്ദേഹം ഉപദേശിച്ചു. ജനങ്ങള്‍ക്കുമുന്‍പില്‍ വിശദീകരണം നല്‍കേണ്ട യഥാര്‍ഥ സമയം ഇതാണ്. പ്രധാനമന്ത്രി പത്രസമ്മേളനം വിളിച്ചു ചേര്‍ക്കണം. ജനാധിപത്യത്തിന്റെ തലവനാണദ്ദേഹം. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.

shatrughansinha

രാജ്യത്തെ ഇടത്തരക്കാരെ സംരക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഒരിക്കലെങ്കിലും തെളിയിക്കണം. ചെറുകിട ബിസിനസുകാരെയും കച്ചവടക്കാരെയും, പ്രത്യേകിച്ച് ഗുജറാത്തിലുള്ളവരെ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് അത്യാവശ്യമാണെന്നും അദ്ദേഹ പറഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലിയും യശ്വന്ത് സിന്‍ഹയും വാദപ്രതിവാദം നടത്തുന്നതിനിടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പരാമര്‍ശം.

യശ്വന്ത് സിന്‍ഹയുടെ വിലയിരുത്തലുകള്‍ പാര്‍ട്ടിയിലും പുറത്തുമുള്ള ചിന്താശേഷിയുള്ളവര്‍ ആലോചിക്കുന്ന കാര്യമാണ്. ഇത് യശ്വന്ത് സിന്‍ഹയു സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമല്ല. രാജ്യത്താകമാനുള്ള വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ശത്രുഘ്‌നന്‍ സിന്‍ഹയെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബിജെപി അകറ്റി നിര്‍ത്തിയിരുന്നു.

English summary
‘High time’ PM should come forward and face people, says Shatrughan Sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X