രാമക്ഷേത്രം; ബിജെപിക്കെതിരേ അയോധ്യയിലെ സന്ന്യാസിമാര്‍, വാക്ക് പാലിച്ചില്ലെങ്കില്‍ വോട്ടില്ല
തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് അവര്‍ വ്യക്തമക്കി.
ലക്‌നൗ: രാമക്ഷേത്ര നിര്‍മാണ വിവാദത്തില്‍ ബിജെപിക്കെതിരേ അയോധ്യയിലെ സന്ന്യാസിമാര്‍. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് അവര്‍ വ്യക്തമക്കി. അയോധ്യയിലെ പ്രധാന സന്ന്യാസി ആചാര്യ സത്യേന്ദ്രദാസ് ആണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

എന്‍ഡിഎ ഭരണം തീരുംമുമ്പ് തന്നെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കണം. രാമഭക്തരുടെയും സന്ന്യാസി സമൂഹത്തിന്റെയും അഭിലാഷമാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത്. മോദി അധികാരത്തിലെത്തിയപ്പോള്‍ ക്ഷേത്രം പണിയുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇതുവരെ ഒന്നും നടന്നില്ലെന്നും സത്യേന്ദ്രദാസ് പറഞ്ഞു.
മോദി അയോധ്യ സന്ദര്‍ശിച്ച് ക്ഷേത്ര നിര്‍മാണത്തില്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കണം. തന്റെ ഭരണകാലത്ത് തന്നെ ക്ഷേത്രം പണിയുമെന്ന് സന്ദര്‍ശന വേളയില്‍ പ്രഖ്യാപിക്കുകയും വേണം. എങ്കില്‍ മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ ബിജെപിക്ക് വോട്ട് ചെയ്യൂ. മോദി ഉറപ്പ് നല്‍കിയാല്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ അനുയായികളോട് സന്ന്യാസിമാര്‍ നിര്‍ദേശിക്കും. ഞങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി ഉറപ്പായും ജയിക്കുമെന്നും സത്യേന്ദ്രദാസ് പറഞ്ഞു.
സത്യേന്ദ്രദാസിനേക്കാള്‍ രൂക്ഷമായ ഭാഷയിലാണ് അയോധ്യയിലെ റാസിക് നിവാസ് ക്ഷേത്രത്തിലെ പൂജാരി രഘുവര്‍ ശരണ്‍ ബിജെപി നേതാക്കളൈ വിമര്‍ശിച്ചത്. രാമക്ഷേത്രം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചവരാണ് ബിജെപി നേതാക്കള്‍. രാമക്ഷേത്ര പ്രസ്ഥാനത്തിന് മുന്നിലുണ്ടായിരുന്ന ബിജെപി നേതാക്കള്‍ പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാമക്ഷേത്ര പ്രസ്ഥാനത്തിന് മുന്നിലുണ്ടായിരുന്ന എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ്കത്യാര്‍, ഉമാ ഭാരതി തുടങ്ങിയവരെല്ലാം പാര്‍ലമെന്റിലുണ്ടായിട്ടും വിഷയം ചര്‍ച്ച ചെയ്യുന്നില്ല. ക്ഷേത്ര നിര്‍മാണത്തിന് സഭയില്‍ പ്രമേയം കൊണ്ടുവരാന്‍ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടണമെന്നും രഘുവര്‍ ശരണ്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications