കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു, ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം!!

വികെ സിംഗിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: വിദേശകാര്യ സഹമന്ത്രി വികെ സിംഗിനെതിരെ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം വീതം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വികെ സിംഗ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ ഇടയാക്കിയിരുന്നു. ഇത് ബിസ്‌കറ്റ് വിതരണം ചെയ്യുന്ന പരിപാടിയല്ല. ഇത് മനുഷ്യന്റെ ജീവനാണ്. എന്റെ കീശയില്‍ പണമൊന്നുമില്ല നിങ്ങള്‍ക്ക് തരാനെന്നായിരുന്നു വികെ സിംഗിന്റെ പരാമര്‍ശം.

ഇറാഖില്‍ ഐസിസ് പിടികൂടിയ 40 പേര്‍ അനധികൃതമായി സഞ്ചരിച്ചവര്‍: ആഞ്ഞടിച്ച് വികെ സിംഗ്, നടപടി!ഇറാഖില്‍ ഐസിസ് പിടികൂടിയ 40 പേര്‍ അനധികൃതമായി സഞ്ചരിച്ചവര്‍: ആഞ്ഞടിച്ച് വികെ സിംഗ്, നടപടി!

1

ഇത് മരിച്ചവരുടെ ബന്ധുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം തുടങ്ങിയത്. മരിച്ചവരുടെ ബന്ധുക്കള്‍ സഹായധനവും ജോലിയും നല്‍കുന്ന കാര്യം ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധത്തിലാവുകയും ചെയ്തിരുന്നു. പഞ്ചാബ് നിയമസഭയില്‍ വന്‍ രീതിയിലുള്ള പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുകയായിരുന്നു. ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ എത്രയും വേഗം സഹായധനം നല്‍കണമെന്ന് അദ്ദേഹം ഉത്തരവിടുകയായിരുന്നു. അതേസമയം വിവാദത്തെ തുടര്‍ന്ന് മന്ത്രി മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇറാഖില്‍ 39 പേരില്‍ 38 പേരുടെ മൃതദേഹം അമൃത്സറിലെത്തിച്ചത്. ഇതില്‍ ഒരാളുടെ ഡിഎന്‍എ ഫലം പൂര്‍ണമായും യോജിക്കാത്തതിനാലാണ് കൊണ്ടുവരാന്‍ സാധിക്കാതിരുന്നത്.

2

നേരത്തെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാറില്‍ എത്തിച്ച അഞ്ച് മൃതദേഹം രണ്ടെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതും വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ബിജെപിക്കെതിരെ പ്രതിപക്ഷം ഇത് വലിയ ആയുധമാക്കുകയും ചെയ്തു. അതേസമയം ഇറാഖിലേക്ക് ജോലിക്ക് പോയ ഇന്ത്യക്കാര്‍ അനധികൃതമായിട്ടാണ് അവിടെ എത്തിയതെന്ന് വികെ സിംഗ് പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ കൈവശം ഇവരെ കുറിച്ച് യാതൊരു വിവരങ്ങളും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഇവര്‍ക്ക് സുരക്ഷയൊരുക്കാനും സഹായിക്കാനും സര്‍ക്കാരിനായില്ല. കൊല്ലപ്പെട്ട മുഴുവന്‍ പേര്‍ക്കും വെടിയേറ്റിരുന്നെന്ന കാര്യം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ത്യയിലെത്തി, ബന്ധുക്കള്‍ക്ക് കൈമാറും!! നന്ദി പറഞ്ഞ് വികെ സിംഗ്ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ത്യയിലെത്തി, ബന്ധുക്കള്‍ക്ക് കൈമാറും!! നന്ദി പറഞ്ഞ് വികെ സിംഗ്

പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു...പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു...

English summary
PM steps in after VK Singh's jibe, announces Rs 10 lakh compensation for kin of Indians dead in Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X