Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി 30ന് അയോധ്യ സന്ദർശിക്കും; 11,100 കോടി രൂപയുടെ പദ്ധതികൾ സമർപ്പിക്കും

ലഖ്നൗ; രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തും. പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ,പുതിയ അമൃത് ഭാരത് ട്രെയിനുകളുടേയും വന്ദേ ഭാരത് ട്രെയിനുകളുടേയും ഫ്‌ലാഗ് ഓഫ് എന്നിവ അദ്ദേഹം നിർവ്വഹിക്കു. പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നോടെ പ്രധാനമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അയോധ്യയില്‍ ആധുനിക ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, സമ്പര്‍ക്കസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിനും പൈതൃകത്തിനും അനുസൃതമായി പൊതു സൗകര്യങ്ങള്‍ നവീകരിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമായി, നഗരത്തില്‍ പുതിയ വിമാനത്താവളം, പുനര്‍വികസിപ്പിച്ച റെയില്‍വേ സ്റ്റേഷന്‍, പുനര്‍വികസിപ്പിച്ച് വീതികൂട്ടി മനോഹരമാക്കിയ റോഡുകള്‍, മറ്റ് പൊതു അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഉദ്ഘാടനം ചെയ്യും. കൂടാതെ, അയോധ്യയിലെയും പരിസരങ്ങളിലെയും പൗര സൗകര്യങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തിനും നവീകരണത്തിനും സഹായിക്കുന്ന നിരവധി പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടും', പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 modirajsthan2-

അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് രാജ്യത്തെ സൂപ്പര്‍ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകളുടെ പുതിയ വിഭാഗമായ അമൃത് ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിർവ്വഹിക്കുക. ശീതികരിക്കാത്ത കോച്ചുകളുള്ള എല്‍എച്ച്ബി പുഷ് പുള്‍ ട്രെയിനാണ് അമൃത് ഭാരത് ട്രെയിന്‍. മികച്ച വേഗതയ്ക്കായി ഈ ട്രെയിനിന് രണ്ടറ്റത്തും ലോക്കോകളുണ്ട്. മനോഹരവും ആകര്‍ഷകവുമായി രൂപകല്‍പ്പന ചെയ്ത സീറ്റുകള്‍, മികച്ച ലഗേജ് റാക്ക്, അനുയോജ്യമായ മൊബൈല്‍ ഹോള്‍ഡറുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി, പൊതുവിവര സംവിധാനം തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇത് യാത്രക്കാര്‍ക്ക് നല്‍കുന്നു.

ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ദര്‍ഭംഗ-അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ അമൃത് ഭാരത് എക്സ്പ്രസ്, മാള്‍ഡ ടൗണ്‍-സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനസ് (ബെംഗളൂരു) അമൃത് ഭാരത് എക്സ്പ്രസ് എന്നീ രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ഇതില്‍ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ന്യൂ ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്; അമൃത്‌സര്‍-ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്; കോയമ്പത്തൂര്‍-ബാംഗ്ലൂര്‍ കാന്റ് വന്ദേ ഭാരത് എക്‌സ്പ്രസ്; മംഗലാപുരം-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ്; ജല്‍ന-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, അയോദ്ധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടുന്നു.

ഈ മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 2300 കോടി രൂപയുടെ മൂന്ന് റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. റൂമ ചക്കേരി-ചന്ദേരി മൂന്നാം ലൈന്‍ പദ്ധതി ; അയോദ്ധ്യ-ബരാബങ്കി ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ ജൗന്‍പൂര്‍-തുളസി നഗര്‍, അക്ബര്‍പൂര്‍-അയോദ്ധ്യ, സോഹാവല്‍-പത്രംഗ, സഫ്ദര്‍ഗഞ്ച്-റസൗലി ഭാഗങ്ങളും കൂടാതെ മല്‍ഹൂര്‍-ദാലിഗഞ്ച് റെയില്‍വേ സെക്ഷന്റെ ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണ പദ്ധതിയും ഇവയില്‍ ഉള്‍പ്പെടുന്നു',സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+