കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറച്ച് ദിവസങ്ങള്‍കൂടി സഹിക്കേണ്ടി വരും; ഇത് ജീവന്‍മരണ പോരാട്ടമെന്ന് പ്രധാനമന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജീവന്‍മരണ പോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസാന്ത മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കുറച്ച് ദിവസങ്ങള്‍ കൂടി നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരുമെന്നും മോദി ഓര്‍മിപ്പിച്ചു. കനത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തന്നോട് ക്ഷമിക്കണം. മറ്റു വഴികളില്ലാത്തതിനാലാണ് പൊടുന്നനെയുള്ള തീരുമാനം എടുത്തതെന്നും മോദി പറഞ്ഞു.

Mo

രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അവശ്യമായിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയാം. ക്ഷമിക്കണം. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകം മൊത്തം ലോക്ക് ഡൗണിലാണ്. കുറച്ച് ദിവസങ്ങള്‍ക്കൂടി സഹിക്കേണ്ടിവരും. ലക്ഷ്മണ രേഖ നിങ്ങള്‍ ലംഘിക്കരുതെന്നും മോദി പറഞ്ഞു. നിങ്ങളുടെ വീടിന്റെ വാതിലാണ് ലക്ഷ്മണ രേഖ എന്ന് മോദി ദിവസങ്ങള്‍ക്ക് മുമ്പ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന വേളയില്‍ പറഞ്ഞിരുന്നു. കൊറോണക്കെതിരെ പോരാടുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും മോദി പറഞ്ഞു.

കൊറോണ വൈറസ് രോഗം ഭേദമായവരുമായി മോദി സംസാരിച്ചു. തന്റെ മാസാന്ത പരിപാടിയായ മന്‍കി ബാത്തില്‍ ആയിരുന്നു മോദി രോഗം ഭേദമായവരുമായി സംസാരിച്ചത്. ആദ്യം രാമഗംപ തേജ എന്ന വ്യക്തിയെ ആണ് തന്റെ അനുഭവം വിവരിക്കാന്‍ മോദി ക്ഷണിച്ചത്. കൂടാതെ ആഗ്രയില്‍ നിന്നുള്ള കുടുംബനാഥനുമായും സംസാരിച്ചു. അശോക് കപൂര്‍ എന്ന വ്യക്തിയുമായിട്ടാണ് സംസാരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബം മൊത്തത്തില്‍ രോഗബാധിതരായിരുന്നു. ഇറ്റലിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഷൂ നിര്‍മാണമാണ് അശോക് കപൂറിന്റെ ജോലി. ഇദ്ദേഹവും രണ്ട് മക്കള്‍ക്കും മറ്റു കുടുംബാഗങ്ങള്‍ക്കും രോഗം ബാധിച്ചു. ഐസൊലേഷനില്‍ ചികില്‍സിക്കുകയും ഭേദമാകുകയും ചെയ്തു. നിങ്ങള്‍ കൊറോണ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്ന് പ്രധാനമന്ത്രി അശോക് കപൂറിനോട് ആവശ്യപ്പെട്ടു.

സിനിമാ താരം മുനിയമ്മ അന്തരിച്ചു; വിട പറഞ്ഞത് പോക്കിരിരാജയിലെ അത്തസിനിമാ താരം മുനിയമ്മ അന്തരിച്ചു; വിട പറഞ്ഞത് പോക്കിരിരാജയിലെ അത്ത

കൊറോണക്കെതിരെ പോരാടുന്ന ഡോക്ടര്‍മാരുമായും പ്രധാനമന്ത്രി സംസാരിച്ചു. പരിഭ്രാന്തി വേണ്ടെന്നും ധൈര്യമായി മുന്നോട്ട് പോകാനും മോദി ദില്ലിയില്‍ നിന്നുള്ള ഡോക്ടര്‍ നിതീഷ് ഗുപ്തയോട് ആവശ്യപ്പെട്ടു. ചിലര്‍ ഇപ്പോഴും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. നിങ്ങള്‍ ലോക്ക് ഡൗണ്‍ പാലിച്ചില്ലെങ്കില്‍ പിന്നീട് രക്ഷിക്കാന്‍ പറ്റാത്ത സാഹചര്യം വരുമെന്നും മോദി ഉണര്‍ത്തി. അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ മോദി അഭിനന്ദിച്ചു. സാമൂഹിക അകലം വര്‍ധിപ്പിക്കണം. എന്നാല്‍ വൈകാരികമായ അകലം കുറയ്ക്കുകയും വേണമെന്നും മോദി ഉണര്‍ത്തി. പൂന്തോട്ടം ഒരുക്കല്‍, സംഗീതം തുടങ്ങിയ പഴയ ശീലങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കൂ എന്നും താന്‍ പതിവായി ചെയ്യുന്ന വ്യായാമ മുറകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്നും ഈ പോരാട്ടത്തില്‍ നമ്മള്‍ ജയിക്കുമെന്നും മോദി പറഞ്ഞു.

English summary
Prime Minister Narendra Modi Address to the Nation; Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X