കൗമാരക്കരുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരുടെ യോഗം നാളെ
ന്യൂഡല്‍ഹി: ജില്ലാ തലത്തില്‍ മതിയായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാണമെന്നും മിഷന്‍ മോഡില്‍ കൗമാരപ്രായക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഡ്രൈവ് ത്വരിതപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെര്‍ച്വല്‍ അവലോകന യോഗത്തിലൈയിരുന്നു അദ്ദേഹം സംസാരിച്ചത്. ഡെല്‍റ്റ, ഒമൈക്രോണ്‍ വേരിയന്റുകള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അണുബാധ കേസുകളുടെ വര്‍ദ്ധനവിന് ആക്കം കൂട്ടുന്ന സമയത്താണ് മീറ്റിംഗ് നടന്നത്. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയും പങ്കെടുത്തു. വ്യോമയാന സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരും യോഗത്തിന്റെ ഭാഗമായിരുന്നു.
വൈറസ് തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ജെനോം സീക്വന്‍സിങ് ഉള്‍പ്പെടെയുള്ള പരിശോധന, വാക്‌സിനുകള്‍, ഫാര്‍മക്കോളജിക്കല്‍ ഇടപെടലുകള്‍ എന്നിവയില്‍ തുടര്‍ച്ചയായ ശാസ്ത്രീയ ഗവേഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.കൊവിഡ് ഇതര ആരോഗ്യ സേവനങ്ങളുടെ തുടര്‍ച്ച ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും വിദൂര, ഗ്രാമ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ആരോഗ്യ സംബന്ധിയായ മാര്‍ഗനിര്‍ദേശങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ടെലിമെഡിസിന്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിനടുത്തെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചുചേര്‍ത്തത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പ്രാപ്തമായിരിക്കണമെന്നും ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. 1,59,632 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ 5,90,611 ആയി ഉയര്‍ന്നു. ഇതില്‍ 3623 കേസുകളും ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കേസുകളേക്കാള്‍ ഇരട്ടി മൂന്നാം തരംഗത്തിലുണ്ടാകുമെന്ന് കാണ്‍പൂര്‍ ഐഐടി പ്രൊഫസര്‍ മനിന്ദ്ര ആഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് മൂന്നാം തരംഗത്തിലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ ഉണ്ടാകാന്‍ പോകുന്നത് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആകാം. ദില്ലിയിലും മുംബൈയിലും ഈ മാസം പകുതിയോടെ തന്നെ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ലോക്ഡൗണ്‍ ഒഴിവാക്കാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഒരിടവേളക്ക് ശേഷം കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നാളെ കൊവിഡ് അവലോകന യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. 11 മണിക്കാണ് യോഗം ചേരുക. ജില്ലകളിലെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും.രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കൊവിഡിനൊപ്പം ഒമൈക്രോണ്‍ വ്യാപനവും യോഗം വിലയിരുത്തുമെന്നും അധികൃതര്‍ ്‌റിയിച്ചു. നിയന്ത്രണങ്ങളിലും, പ്രതിരോധ മാര്‍ഗങ്ങളിലും വിദഗ്ദസമിതിയുടേതടക്കം പുതിയ നിര്‍ദേശങ്ങള്‍ തേടും. കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി നടത്തുന്ന യോഗവും നനാളെയാണ് നടക്കുക. സെസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകല്‍ ുരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തില്‍ ഇന്ന് 6238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ ആഴ്ച്ചത്തെ അപേക്ഷിച്ച് 82 ശതമാനമാണ് പ്രതിദിന കേസുകളിലെ വര്‍ധന. ടിപിആറും ഉയര്‍ന്നു. ഇന്ന് 11.52 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


Click it and Unblock the Notifications