കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങുന്ന മന്ത്രിമാരെ പിടിക്കാന്‍ നരേന്ദ്ര മോദി; ദിവസവും വൈകീട്ട് പട്ടിക കൈമാറാന്‍ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് ഡ്യൂട്ടി ചെയ്യാതെ മുങ്ങുന്ന കേന്ദ്രമന്ത്രിമാരെ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. പാര്‍ലമെന്റില്‍ ഹാജരാകാതെ മുങ്ങുന്നവര്‍ക്കാണ് മോദിയുടെ വക പണി വരുന്നത്. എല്ലാ ദിവസവും വൈകീട്ട് ഇത്തരം മന്ത്രിമാരുടെ പട്ടിക കൈമാറാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയോട് മോദി ആവശ്യപ്പെട്ടു.

narendra modi

വാരാന്ത്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയുടെ കര്‍ശന നിര്‍ദേശം. പല പ്രമുഖരായ എംപിമാരും മന്ത്രിമാരും പാര്‍ലമെന്റ് നടപടികളില്‍ സജീവമായി ഇടപെടുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ നിര്‍ദേശം. അല്‍പ്പ നേരം മാത്രം പാര്‍ലമെന്റില്‍ എത്തുക, പ്രധാന ചര്‍ച്ചകളുടെ ദിവസങ്ങളില്‍ മാത്രം പങ്കെടുക്കുക എന്നിങ്ങനെ ചെയ്യുന്ന എംപിമാരുമുണ്ട് എന്നാണ് ആക്ഷേപം.

രാഷ്ട്രീയത്തിന് അപ്പുറത്തുള്ള ജോലികള്‍ എല്ലാ എംപിമാരും അവരുടെ മണ്ഡലത്തില്‍ ചെയ്യണമെന്നും മോദി പറഞ്ഞു. പല മണ്ഡലങ്ങളിലും ജലദൗര്‍ലഭ്യം നേരിടുന്നുണ്ട്. മണ്ഡലത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ വേഗത്തില്‍ എടുക്കണം. മറ്റു ജനകീയ വിഷയങ്ങളിലും ഇടപെടണം. മണ്ഡലത്തിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണം. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.

യുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയുംയുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയും

പാര്‍ലമെന്റില്‍ ഹാജരാകാത്ത എംപിമാര്‍ക്കെതിരെ മോദി മുമ്പും രംഗത്തുവന്നിരുന്നു. ബിജെപി നേതാവ് കൈലാശ് വിജയവര്‍ജിയയുടെ മകന്‍ ആകാശ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ മോദി കഴിഞ്ഞ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആരുടെ മകനാണ് എന്നത് പ്രശ്‌നമല്ലെന്നും നടപടി സ്വീകരിക്കണമെന്നുമാണ് മോദി കഴിഞ്ഞ യോഗത്തില്‍ പറഞ്ഞത്.

English summary
PM Wants list Of Absentee Ministers On Parliament Duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X