Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ സിങ് ദുരന്തനായകനാവും: അമര്‍ത്യ സെന്‍

ദില്ലി: ഇപ്പോത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചരിത്രത്തിലെ ദുരന്ത കഥാപാത്രമാകുമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവും ആയ അമര്‍ത്യ സെന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സെന്‍ ഇപ്രകാരം പറഞ്ഞത്.

തന്റെ സര്‍ക്കാരിന് കീഴില്‍ നടന്ന അഴിമതി തടയാന്‍ മന്‍മോഹന്‍ സിങിന് കഴിഞ്ഞില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള രാഷ്ട്രീയ ശക്തി മന്‍മോഹന്‍സിങിന് ലഭിച്ചില്ല. അദ്ദേഹം നിസ്സഹായനായിരുന്നു- അമര്‍ത്യ സെന്‍ പറയുന്നു.

Amartya Sen

എന്നാല്‍ മന്‍മോഹന്‍സിങിന്റെ കീഴിലുള്ള ഭരണം ഇന്ത്യയെ ഒരുപാട് ഉയര്‍ച്ചകളിലേക്ക് എത്തിച്ചതായാണ് അമര്‍ത്യ സെന്‍ വിലയിരുത്തുന്നത്. വളര്‍ച്ചാ നിരക്കില്‍ ചൈനക്കൊപ്പമെത്താന്‍ കഴിഞ്ഞത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. രാജ്യം പോളിയോ മുക്തമായി. മന്‍മോഹന്‍ സിങിന് മേല്‍ ഒരു അഴിമതി ആരോപണവും വന്നില്ലെന്നും അമര്‍ത്യ സെന്‍ നിരീക്ഷിക്കുന്നു.

സ്ഥിരതയില്ലാത്തതും ദുര്‍ബലവും ആണ് ഇന്ത്യന്‍ സമ്പദ് ഘടന എന്ന് അദ്ദേഹം വിലയിരുത്തുന്നു. നരേന്ദ്ര മോദിയുടെ ഗുജറാത്ത് വികസന കഥകളേയും സെന്‍ വിമര്‍ശിക്കുന്നുണ്ട്. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഗുജറാത്ത് നിരവധി വികസനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഹാര്‍വാര്‍ഡ്‌സ് സര്‍വ്വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രൊഫസറാണ് അമര്‍ത്യ സെന്‍. വോട്ട് രേഖപ്പെടുത്തുന്നതിനായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+