കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്‍റെ വിട്ടുമാറാത്ത ചുമയ്ക്ക് മോദിയുടെ ഒറ്റമൂലി, കാണൂ

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: കെജ്രിവാളിന്റെ വിട്ടുമാറാത്ത ചുമയ്ക്ക് മോദിയുടെ ഒറ്റമൂലി. വിട്ടുമാറാത്ത ചുമയ്ക്ക് യോഗാചാര്യന്റെ ചികിത്സ തേടാന്‍ മോദി കെജ്രിവാളിനോട് നിര്‍ദേദശിച്ചു. തുടര്‍ന്നാണ് കെജ്രിവാള്‍ മോദിയുടെ യോഗാചാചര്യനായ ബെംഗളൂരുവിലെ ഡോ എച്ച് ആര്‍ നാഗേന്ദ്രയുടെ ചികിത്സ തേടാന്‍ ഒരുങ്ങുന്നത്.

ചികിത്സയ്ക്ക് വേണ്ടി കെജ്രിവാള്‍ തന്നെ വിളിച്ചുവെന്ന് നാഗേന്ദ്ര പറയുന്നു.15 ദിവസത്തെ ചികിത്സയാണ് യോഗാചാര്യന്‍ കെജ്രിവാളിന് നിര്‍ദ്ദേശിയ്ക്കുന്നത്. പക്ഷേ ഇത്രയും ദിവസം ചികിത്സയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നത് മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടാകുമെന്നും യോഗാചാര്യന്‍ പറയുന്നു. മാത്രമല്ല ചുമയ്ക്ക് പുറമെ പ്രമേഹവും കെജ്രിവാളിനെ അലട്ടുന്നുണ്ട്.

ദില്ലിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ കെജ്രിവാള്‍ നിരന്തരം ചുമയ്ക്കുന്നത് ശ്രദ്ധയില്‍പെട്ട പ്രധാനമന്ത്രിയാണ് യോഗ നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം കെജ്രിവാള്‍ സ്വീകരിയ്ക്കുകയായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി മോദിയുമായി അടുപ്പമുള്ള യോഗചാര്യനാണ് നാഗേന്ദ്ര.

ഒറ്റമൂലി

ഒറ്റമൂലി

കെജ്രിവാളിന്റെ വിട്ടുമാറാത്ത ചുമയ്ക്കുള്ള പരിഹാരമാണ് മോദി നിര്‍ദ്ദേശിച്ചത്

യോഗ

യോഗ

യോഗാചാര്യന്‍ എച്ച് ആര്‍ നാഗേന്ദ്രയുടെ ചികിത്സയാണ് മോദി നിര്‍ദ്ദേശിച്ചത്

രോഗങ്ങള്‍

രോഗങ്ങള്‍

ചുമയും പ്രമേഹവും കെജ്രിവാളിനെ വല്ലാതെ അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

മോദി പറയുന്നു

മോദി പറയുന്നു

ദില്ലിയില്‍ ഒരു പൊതു പരിപാടിയില്‍ കെജ്രിവാള്‍ പ്രസംഗിയ്ക്കുമ്പോഴാണ് വിട്ടു മാറാത്ത ചുമ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്

ആരോഗ്യം

ആരോഗ്യം

യോഗ ഉള്‍പ്പടെയുള്ളവയിലൂടെ ആരോഗ്യം നിലനിര്‍ത്തുന്നയാളാണ് പ്രധാനമന്ത്രി

English summary
PM yoga therapist to treat Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X