കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപഭോക്താക്കളുടെ പണം പിന്‍വലിക്കല്‍ പരിധി റിസര്‍വ് ബാങ്ക് 25,000 രൂപയായി ഉയര്‍ത്തി

ഉപഭോക്താക്കളുടെ പണം പിന്‍വലിക്കല്‍ പരിധി റിസര്‍വ് ബാങ്ക് 25,000 രൂപയായി ഉയര്‍ത്തി

  • By S Swetha
Google Oneindia Malayalam News

ദില്ലി: പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്ക് ലിമിറ്റഡ് (പിഎംസി ബാങ്ക്) ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി റിസര്‍വ് ബാങ്ക്. അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാനുള്ള പരിധി 10,000 രൂപയില്‍ നിന്ന് 25,000 രൂപയായി ആര്‍ബിഐ ഉയര്‍ത്തി. 2019 ഒക്ടോബര്‍ 3 ന് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിലെ നിക്ഷേപകര്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ വരെ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നു. എന്നാല്‍ ബാങ്കിന്റെ പണലഭ്യതയെക്കുറിച്ച് അവലോകനം നടത്തിയ റിസര്‍വ് ബാങ്ക് നിക്ഷേപകരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി പിന്‍വലിക്കാനുള്ള പരിധി 25,000 രൂപയായി ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികളിലൊരാൾ കോടീശ്വരൻ, ഒരാൾ അരക്കോടീശ്വരൻ, മൂന്നാമൻ ലക്ഷാധിപതിവട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികളിലൊരാൾ കോടീശ്വരൻ, ഒരാൾ അരക്കോടീശ്വരൻ, മൂന്നാമൻ ലക്ഷാധിപതി

മേല്‍പ്പറഞ്ഞ ഇളവിലൂടെ, ബാങ്കിന്റെ നിക്ഷേപകരില്‍ 70% ത്തിലധികം പേര്‍ക്കും അവരുടെ മുഴുവന്‍ അക്കൗണ്ട് ബാലന്‍സും പിന്‍വലിക്കാന്‍ കഴിയും. റിസര്‍വ് ബാങ്ക്, ബാങ്കിന്റെ നിലവിലെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും നിക്ഷേപകരുടെ താല്‍പ്പര്യാര്‍ത്ഥം ആവശ്യമായ നടപടികള്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

pmc-15694978

അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പിഎംസി ബാങ്ക് നടത്തിയ വായ്പകള്‍ മറയ്ക്കാന്‍ 21,000 വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പോലീസ് പരാതിയില്‍ ഏറ്റവും പുതിയ ബാങ്കിംഗ് തട്ടിപ്പ് കേസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വരുന്നത്. പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്ക് ലിമിറ്റഡിന്റെയും അഡ്മിനിസ്ട്രേറ്ററെ സഹായിക്കുന്നതിന് 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 56 ഉപയോഗിച്ച് സെക്ഷന്‍ 36 എഎഎ (5) (എ) പ്രകാരം മൂന്ന് അംഗങ്ങളുള്ള ഒരു സമിതിയെ നിയോഗിക്കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു.


കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് മുംബൈയിലെ മഹാരാഷ്ട്രയിലെ ആറുമാസത്തേക്ക് നിര്‍ദേശിച്ചിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഒരു ബാങ്കിനെ അതിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥാപിക്കുകയാണെങ്കില്‍, അത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. ഏഴ് സംസ്ഥാനങ്ങളിലായി 137 ശാഖകളുടെ ശൃംഖല പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനുണ്ട്. ഇതില്‍ 81 ശാഖകള്‍ മഹാരാഷ്ട്രയില്‍ മാത്രമാണ്.

English summary
PMC bank crisis: RBI increases cash withdrawal limit to 25000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X