കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎംസി ബാങ്ക് പ്രതിസന്ധി: ദിവസങ്ങള്‍ക്കിടെ മരിച്ചത് മൂന്ന് നിക്ഷേപകര്‍, മൂന്നില്‍ ഒന്ന് ആത്മഹത്യ?

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് പിഎംസി ബാങ്ക് പ്രതിസന്ധി തുടരുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചത് രണ്ട് നിക്ഷേപകര്‍. 4,335 കോടിയുടെ തട്ടിപ്പിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിഎംസി ബാങ്ക് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിലുള്ള സമ്മര്‍ദ്ദം മൂലം മൂന്ന് നിക്ഷപകരാണ് ഇതിനകം മുംബൈയില്‍ മരണമടഞ്ഞതെന്നാണ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ രണ്ട് പേര്‍ സമ്മര്‍ദ്ദം മൂലം ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. ഒരാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

നൊബേല്‍ ജേതാവ് മൈക്കല്‍ ക്രീമര്‍ക്കുമുണ്ട് ഇന്ത്യാ ബന്ധം; പൊന്നുവിളയുന്ന നാടിനൊരു കൈത്താങ്ങ്നൊബേല്‍ ജേതാവ് മൈക്കല്‍ ക്രീമര്‍ക്കുമുണ്ട് ഇന്ത്യാ ബന്ധം; പൊന്നുവിളയുന്ന നാടിനൊരു കൈത്താങ്ങ്

പിഎംസി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി റിസര്‍വ് ബാങ്ക് 40000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഓരോ അക്കൗണ്ടില്‍ നിന്നും 40000 രൂപ വീതം പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിക്കുകയായിരുന്നു. പിഎംസി ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് ആറ് മാസത്തേക്ക് പിന്‍വലിക്കാവുന്ന തുക 25000 രൂപയാക്കി കുറച്ചത്. ആറ് മാസത്തേക്കാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. സെപ്തംബര്‍ 23ന് ഓരോ അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാവുന്ന തുക 1000 രൂപയാക്കിയിരുന്നു. ഇത് വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

സഞ്ജയ് ഗുലാത്തിയുടെ മരണം

സഞ്ജയ് ഗുലാത്തിയുടെ മരണം

പിഎംസി ബാങ്ക് പ്രശ്നത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമാണ് 51 കാരനായ സഞ്ജയ് ഗുലാത്തി ഹൃദയാഘാതം മൂലം മരിച്ചത്. ഗുലാത്തിയുടെ കുടുംബാംഗങ്ങളുടെ നാല് അക്കൗണ്ടുകളിലായി 90 ലക്ഷത്തിന്റെ നിക്ഷേപമാണ് ഗുലാത്തിക്കുണ്ടായിരുന്നത്. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സയ്ക്കായി ഭീമമായ തുകയാണ് ഇദ്ദേഹത്തിന് ആവശ്യമായി വരുന്നത്. ഇതേത്തുടര്‍ന്ന് ഗുലാത്തി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കളും ചൂണ്ടിക്കാണിക്കുന്നു. ജെറ്റ് എയര്‍ലൈന്‍സ് ജീവനക്കാരനായിരുന്ന ഗുലാത്തിക്ക് ജോലിയും നഷ്ടമായിരുന്നു. പിഎംസി ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ എച്ച്ഡിഐഎല്ലിന്റെ ഡയറ്കടര്‍മാരായ രാകേഷ് വാധവന്‍, സാരംഗ് വാധവന്‍, മുന്‍ പിഎംസി ബാങ്ക് ചെയര്‍മാന്‍ വാര്യം സിംഗ് എന്നിവരെ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് പ്രതിഷേധക്കാരെത്തിയത്.

ഭക്ഷണം കഴിക്കുമ്പോള്‍ മരണം സംഭവിച്ചു

ഭക്ഷണം കഴിക്കുമ്പോള്‍ മരണം സംഭവിച്ചു


പിഎംസി ബാങ്ക് തട്ടിപ്പിനെ തുട‍ര്‍ന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മുംബൈയില്‍ ദിവസങ്ങളായി സമരം നടന്നുവരികയാണ്. മുംബൈ കോടതിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം ഭാര്യയോട് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരണമടയുകയായിരുന്നു. കോകിലാബെന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ശൃംഖല

അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ശൃംഖല

മഹാരാഷ്ട്ര, ദില്ലി, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ബ്രാഞ്ചുകളുള്ള അ‍ര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കാണ് പിഎംസി. 137 ബ്രാഞ്ചുകളാണ് പിഎംസി രാജ്യത്തെ ആദ്യ പത്ത് കോ ഓപ്പറേറ്റീവ് ബാങ്കുകളിലുള്ളത്.
ഫട്ടോമല്‍ പഞ്ചാബിയാണ് ഹൃദയാഘാതം മൂലം മരിച്ച രണ്ടാമത്തെയാളെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. പിഎംസി ബാങ്ക് പ്രതിസന്ധി കാരണം പഞ്ചാബി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

 ആത്മഹത്യക്ക് പിന്നില്‍

ആത്മഹത്യക്ക് പിന്നില്‍


പിഎംസി ബാങ്ക് പ്രതിസന്ധിക്കിടെ മരിച്ച മൂന്നാമത്തെ നിക്ഷേപക 39കാരിയായ ഡോ. നിവേദിത ബിജ് ലാനിയാണ്. ഉറക്ക ഗുളിക അമിതമായ അളവില്‍ കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് സബര്‍ബന്‍ വെര്‍സോവയിലെ വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിഎംസി ബാങ്കില്‍ ഇവര്‍ക്ക് ഒരു കോടിയുടെ നിക്ഷേപമാണുണ്ടായിരുന്നത്. എന്നാല്‍ പിഎംസി ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന റിപ്പോര്‍ട്ട് പോലീസ് നിരസിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്.

English summary
PMC Bank crisis: Two account holders die of heart attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X