65,00 കോടിയുടെ ക്രമക്കേട്; പിഎംസി ബാങ്ക് മുൻ എംഡി ജോയ് തോമസ് അറസ്റ്റിൽ
മുംബൈ: പിഎംസി ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ എംഡിയും മലയാളിയുമായിരുന്ന ജോയ് തോമസ് അറസ്റ്റിൽ. 6500 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ജോയ് തോമസിനെ അറസ്റ്റ് ചെയ്യുന്നത്. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ജോയ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.
അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ ഒളിവിലായിരുന്ന ജോയ് തോമസിനെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് വക്താവ് വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിന് 6500 കോടിയോളം രൂപ ചട്ടലംഘിച്ച് വായ്പ നൽകിയെന്നാണ് കണ്ടെത്തൽ. പിഎംസിയുടെ പരമാവധി വായ്പാ പരിധിയുടെ 75 ശതമാനവും എച്ച്ഡിഐഎല്ലിനാണ് നൽകിയത്. എച്ച്ഡിഐഎല്ലിന്റെ രണ്ട് ഡയറക്ടമാർമാരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ 3500 കോടിയോളം രൂപവരുന്ന സ്വത്തുക്കൾ മരവിപ്പിച്ചു, ഒക്ടോബർ 9 വരെ ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

പിഎംസി മുൻ ചെയർമാനും എഡ്ഡ്ഡിഐഎല്ലുമായി ബന്ധപ്പെട്ട മുംബൈയിലെ ആറോളം ഇടങ്ങളിൽ പോലീസ് പരിശോധന നടത്തി. 21000ത്തോളം വ്യാജ അക്കൗണ്ടുകൾ നിർമിച്ച് ലോൺവിവരം മറച്ചുവയ്ക്കുകയായിരുന്നു. എച്ച്ഡിഐഎൽ തിരിച്ചടവ് മുടക്കിയിട്ടും ഇത് കിട്ടാക്കടമായി വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയില്ല. എച്ച്ഡിഐഎല്ലിന് നൽകിയ വായ്പയുടെ വിശദാംശങ്ങൾ കോർ ബാങ്കിംഗ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നുമില്ല.
ഒരാൾ നടത്തുന്ന സ്ഥാപനത്തിന് ബാങ്കിന്റെ പരമാവധി വായ്പാ പരിധിയുടെ 10 ശതമാനവും ഒന്നിൽ കൂടുതൽ പേർ നടത്തുന്ന സ്ഥാപനത്തിന് 20 ശതമാനവും മാത്രമെ ലോൺ അനുവദിക്കാവു എന്നാണ് ചട്ടം. ആ നിയമം ലംഘിച്ച് നാലിരട്ടിയോളം രൂപയാണ് എച്ച്ഡിഐഎല്ലിന് അനുവദിച്ചിരിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് ഒരു ഉപയോക്താവിന് ഒരു ദിവസം അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്ന തുക 10000 രൂപയാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്നുകൊണ്ട് പിൻവലിക്കൽ പരിധി 25000 ആയി റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. പിഎംസിയുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളിൽ 25 കോടി നിക്ഷേപം വരെ നടത്തിയവരുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications