Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിജീ.. നിങ്ങൾക്ക് ഇനിയും മതിയായില്ലേ, പിഎംസി ബാങ്ക് തട്ടിപ്പിൽ പണം പോയ മോദി ഭക്തന്റെ വീഡിയോ വൈറൽ!

ദില്ലി: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം ആര്‍ബിഐ മരവിപ്പിച്ചതോടെ സാധാരണക്കാരടക്കം ബാങ്കില്‍ പണം നിക്ഷേപിച്ച നിരവധി പേരാണ് വെട്ടിലായിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നാണ് പിഎംസി. റിസര്‍വ് ബാങ്ക് നടപടിയെ തുടര്‍ന്ന് പണം നഷ്ടപ്പെട്ട മോദി ആരാധകനായ യുവാവിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ദില്ലിയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ പണം നഷ്ടപ്പെട്ടവര്‍ നടത്തിയ പ്രതിഷേധ ധര്‍ണയ്ക്കിടെയാണ് യുവാവിന്റെ പ്രതികരണം. ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ടറോടാണ് കരഞ്ഞ് കൊണ്ട് ഇയാള്‍ പ്രതികരിക്കുന്നത്.

modi

തനിക്ക് വീടടക്കം സ്വത്തുക്കളൊന്നും ഇല്ലെന്നും ഇപ്പോള്‍ വാടകവീട്ടിലാണ് താമസിക്കുന്നതെന്നും ഇയാള്‍ പറയുന്നു. പത്ത് വര്‍ഷം കൊണ്ട് സ്വരുക്കൂട്ടി വെച്ച പണം ബാങ്കിലിട്ട് അത് കൊണ്ട് നവരാത്രിക്ക് പുതിയ വീട് വാങ്ങാനിരിക്കുകയായിരുന്നു. മോദിജീ, അങ്ങ് ഇതുവരെ ചെയ്തതൊക്കെ മതിയെന്നും ഞങ്ങള്‍ക്ക് മടുത്തെന്നും യുവാവ് പറയുന്നു. പാവപ്പെട്ടവനോട് അങ്ങ് നിരന്തരം യുദ്ധം നടത്തിക്കൊണ്ടിയിരിക്കുകയാണ്. പാവങ്ങള്‍ക്ക് ജീവിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ആര്‍ക്ക് വേണ്ടിയാണ് മോദി ഭരിക്കുന്നത് എന്നും ഇയാള്‍ ചോദിക്കുന്നു.

താന്‍ ഒരു കടുത്ത മോദി ഭക്തനായിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാലും ആരോട് ചോദിച്ചാലും അറിയാം താന്‍ എത്ര വലിയ മോദി ആരാധകന്‍ ആയിരുന്നുവെന്ന്. എന്നാല്‍ താനിന്ന് കരയുകയാണ്. എല്ലാ അന്ധ മോദി ഭക്തരോടും തനിക്ക് പറയാനുളളത് ഒരുനാള്‍ നിങ്ങളും കുഴിയില്‍ വീഴുമെന്നും മരിച്ച് പോകും എന്നുമാണ്. ഇത്രയും വര്‍ഷം ഈ ബാങ്ക് പ്രവര്‍ത്തിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിക്കുന്ന യുവാവ്, മോദി അക്കാര്യം റിസര്‍വ് ബാങ്കിനോട് ചോദിക്കണമെന്നും ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+