കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഓഫീസിന് മുന്നിൽ പ്രതിഷേധം; നിർമ്മല സീതാരാമന്റെ പത്രസമ്മേളനം തടസ്സപ്പെട്ടു!

Google Oneindia Malayalam News

മുംബൈ: മുംബൈയിലെ ബിജെപി ഓഫീസിന് മുന്നില്‍ പ്രതിഷേധം. പിഎംസി ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകരാണ് പ്രതിഷേധവുമായി ബിജെപി ഓഫീസിന് മുന്നിലെത്തിയത്. അക്രമാസക്തരായ ഉപഭോക്താക്കള്‍ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ബിജെപി ഓഫീസിന്റെ ഉള്ളിലേത്ത് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

ജോളി സീരീയൽ കില്ലറോ? ഇതിൽ മനോരോഗത്തിന്റെ കാര്യമില്ല, വിശദീകരണവുമായി ക്രിമിനോളജിസ്റ്റ്!ജോളി സീരീയൽ കില്ലറോ? ഇതിൽ മനോരോഗത്തിന്റെ കാര്യമില്ല, വിശദീകരണവുമായി ക്രിമിനോളജിസ്റ്റ്!

പ്രതിഷേധക്കാർ ബിജെപി ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ചതോടെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ പത്രസമ്മേളനവും തടസ്സപ്പെട്ടു. പിഎംസി ബാങ്കില്‍നിന്ന് എച്ച്ഡിഐഎല്‍ 4,355 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പിഎംസി ബാങ്ക് അധികൃതര്‍ കിട്ടാക്കടം മറച്ചുവെച്ചെന്നും ആരോപണമുണ്ട്.

BJP

കരുതല്‍ തുകയുടെ പലമടങ്ങ് കിട്ടാക്കടമായി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം കഴിഞ്ഞ 23 മുതല്‍ ആറുമാസത്തേക്ക് റിസര്‍വ് ബാങ്ക് മരവിപ്പിച്ചതോടെയാണ് വിവരം പുറത്താകുന്നത്. കേസില്‍ ഒരു മലയാളി അടക്കം നിരവധി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളിയും ബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടുമായ ജോയ് തോമസാണ് അറസറ്റിലായത്.

അവര്‍ എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നെതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അവര്‍ ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതില്ല. നമുക്ക് പണം തിരിച്ച് കിട്ടണം. ബാങ്കില്‍ ഞാന്‍ നിക്ഷേപിച്ച ഞങ്ങളുടെ നിക്ഷേപം വീണ്ടും സമ്പാദിക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അതേസമയം നിര്‍മ്മലാ സീതാരാമന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചക്ക് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന.

English summary
PMC Fraud Case: Customers Protest Outside BJP Office in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X