കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎംകെ പ്രവര്‍ത്തകന്റെ കൊലപാതകം: പ്രധാന പ്രതി എറണാകുളത്ത് എന്‍ഐഎ കസ്റ്റഡിയില്‍!

  • By Desk
Google Oneindia Malayalam News

ചെന്നൈ: തഞ്ചാവുരിലെ പിഎംകെ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതി അറസ്റ്റിൽ.പ്രധാന പ്രതി ഷാലി എന്ന മൈദിന്‍ അഹമ്മദ് ഷാലിയെ എറണാകുളത്തുവെച്ചാണ് എന്‍ഐഎ അറസ്റ്റു ചെയ്തത് എറണാകുളത്തു വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തഞ്ചാവൂരില്‍ പിഎം. കെ പ്രവര്‍ത്തകന്‍ രാമലിംഗത്തിന്റെ കൊലപാതകത്തിലാണ് അറസ്റ്റ്. പിടിയിലായ ഷാലിയാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരകന്‍. രാമലിംഗത്തെ കൊല്ലാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ സഹായം ഇയാള്‍ തേടിയതായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പറയുന്നു. തീവ്ര മത കാഴ്ചപ്പാടുകള്‍ പലര്‍ത്തുന്ന ഷാലിക്കും സംഘത്തിന് വേണ്ട സഹായം നല്‍കിയവരെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

കശ്മീരിനെ വിറപ്പിച്ച് അമിത് ഷാ! മുപ്പത് വര്‍ഷത്തിനിടെ ഇത് ആദ്യം... ഷായുടെ സന്ദർശനത്തിൽ എല്ലാം ശാന്തംകശ്മീരിനെ വിറപ്പിച്ച് അമിത് ഷാ! മുപ്പത് വര്‍ഷത്തിനിടെ ഇത് ആദ്യം... ഷായുടെ സന്ദർശനത്തിൽ എല്ലാം ശാന്തം

2019 ഫെബ്രുവരി 5 നാണ് രാമലിംഗം കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ദളിതര്‍ കൂടുതലുളള പ്രദേശത്ത് തീവ്ര മുസ്‌ളിം ഗ്രൂപ്പുകള്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചതുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പറയപ്പെടുന്നു. രാമലിംഗം, എതിര്‍ ഗ്രൂപ്പുമായി നടത്തിയ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രാമലിംഗത്തിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു എന്നാണ് കേസ്.

arrested-1537491964

അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. കൈവെട്ടി മാറ്റിയ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച രാമലിംഗം പിന്നീട് മരിച്ചു. പ്രതി ഷാലിയെ എറണാകുളത്തുളള എന്‍. ഐ. എ പ്രത്യേക കോടതിയില്‍ ഹാജരാക്കി. എറണാകുളത്തു നിന്നും ചെന്നെയിലേക്ക് കൊണ്ടുപോകുന്ന പ്രതിയെ അവിടെയുളള എന്‍ഐഎ പ്രത്യേക കോടതിയില്‍ തുടര്‍ നടപടിക്കായി ഹാജരാക്കും. തഞ്ചാവൂര്‍ ജില്ലയില്‍ തിരുവിദൈമരുദൂര്‍ പൊലിസിന്റെ അന്വേഷണ പരിധിയിലായിരുന്നു ആദ്യ ഘട്ടത്തില്‍ കേസ്. പിന്നീട് തീവ്ര ഗ്രൂപ്പുകള്‍ക്ക് സംഭവത്തിലുളള സാന്നിധ്യം പരിഗണിച്ച് എന്‍. ഐ. എ അന്വേഷണം ഏറ്റെടുത്തു. വലിയ കോളിളക്കം സൃഷ്ടിച്ച കേസാണ് രാമലിംഗത്തിന്റെ കൊലപാതകം.

English summary
PMK activit's death: Main accused arrested from Kochi by NIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X