കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിച്ചു! വിവാദത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുന്നു എന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്ത്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്നും അതിര്‍ത്തിയിലെ ഇന്ത്യയുടെ ഒരു പോസ്റ്റിലും ചൈന കടന്ന് കയറിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് കടന്ന് കയറിയിട്ടില്ലെങ്കില്‍ പിന്നെ എവിടെ വെച്ചാണ് ഇന്ത്യയുടെ 20 പട്ടാളക്കാര്‍ കൊല്ലപ്പെട്ടത് എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ ഉന്നയിക്കുന്ന ചോദ്യം. ഇതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

pmo

Recommended Video

cmsvideo
Rahul Gandhi Questions PM Modi About Galwan Valley Issue | Oneindia Malayalam

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ദുരുദ്ദേശത്തോട് കൂടി വളച്ചൊടിക്കുകയാണ് എന്ന് പിഎംഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തിന് കാരണം ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ശ്രമിക്കുകയും അതില്‍ നിന്ന് പിന്‍മാറാനുളള ആവശ്യം തളളിക്കളയുകയും ചെയ്തതിനെ തുടര്‍ന്നാണ് എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുളളതാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പ്രദേശത്ത് ആരും കടന്ന് കയറിയിട്ടില്ലെന്നും നമ്മുടെ ഒരു പോസ്റ്റും ആരും പിടിച്ചടക്കിയിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയത് എന്നും പ്രസ്താവനയില്‍ പറയുന്നു. നിയന്ത്രണ രേഖയില്‍ ഒരു മാറ്റവും അനുവദിക്കില്ല. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിടയില്‍ 43000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനയ്ക്ക് അടിയറവ് വെച്ച സാഹചര്യം രാജ്യത്തിന് അറിയാവുന്നതാണ്. ചൈനയുടെ കയ്യേറ്റങ്ങളെ മുന്‍പ് അവഗണിച്ചത് പോലെ അല്ല ഇന്നത്തെ സാഹചര്യം. ശക്തമായി തന്നെ നേരിടുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത് എന്നും പ്രസ്താവനയില്‍ പറയുന്നു.

സംഘര്‍ഷം നടന്ന ഗല്‍വാന്‍ താഴ്വരയ്ക്ക് മേല്‍ ചൈന അവകാശം ഉന്നയിച്ചിരിക്കുകയാണ്. ഈ പ്രദേശം തങ്ങളുടേതാണ് എന്നാണ് ചൈന വാദിക്കുന്നത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സൈനിക വിന്യാസം ഉയര്‍ത്തുകയാണ്.

സൈനികരുടെ മുഖം തിരിച്ചറിയാത്ത വിധം വികൃതമാക്കി! മൃതദേഹങ്ങൾ നദിയിൽ! ചൈനയുടെ നടുക്കുന്ന ക്രൂരത!സൈനികരുടെ മുഖം തിരിച്ചറിയാത്ത വിധം വികൃതമാക്കി! മൃതദേഹങ്ങൾ നദിയിൽ! ചൈനയുടെ നടുക്കുന്ന ക്രൂരത!

സുശാന്തിന്റെ സംസ്ക്കാര ചടങ്ങിൽ റിയയെ കുടുംബം ഒഴിവാക്കി? സുശാന്തുമായി വഴക്കിന് കാരണംസുശാന്തിന്റെ സംസ്ക്കാര ചടങ്ങിൽ റിയയെ കുടുംബം ഒഴിവാക്കി? സുശാന്തുമായി വഴക്കിന് കാരണം

അന്ന് വാലും ചുരുട്ടി മടയിൽ തന്നെ ചുരുണ്ടു കൂടി! ബി ഉണ്ണിക്കൃഷ്ണനെ 'റോസ്റ്റ്' ചെയ്ത് ഷമ്മി തിലകൻ!അന്ന് വാലും ചുരുട്ടി മടയിൽ തന്നെ ചുരുണ്ടു കൂടി! ബി ഉണ്ണിക്കൃഷ്ണനെ 'റോസ്റ്റ്' ചെയ്ത് ഷമ്മി തിലകൻ!

സൈനികരുടെ മുഖം തിരിച്ചറിയാത്ത വിധം വികൃതമാക്കി! മൃതദേഹങ്ങൾ നദിയിൽ! ചൈനയുടെ നടുക്കുന്ന ക്രൂരത! സൈനികരുടെ മുഖം തിരിച്ചറിയാത്ത വിധം വികൃതമാക്കി! മൃതദേഹങ്ങൾ നദിയിൽ! ചൈനയുടെ നടുക്കുന്ന ക്രൂരത!

English summary
PMO gives clarification of Prime Minister's comments about India-China Face off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X