പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്നു; 78 വര്‍ഷത്തിന് ശേഷം, സൗത്ത് ബ്ലോക്ക് വിലാസം മാറും
ന്യൂഡല്‍ഹി: സൗത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അല്‍പ്പം ദൂരെ എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറ്റും. എക്സിക്യൂട്ടീവ് എന്‍ക്ലേവില്‍ പുതിയ ഓഫീസ് സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെല്ലാം എക്സിക്യൂട്ടീവ് എന്ക്ലേവിലുണ്ടാകും.
സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്റെ ഭാഗമായുള്ള കെട്ടിടങ്ങളിലേക്കാണ് എല്ലാ ഓഫീസുകളും മാറുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് അടുത്തായിരിക്കും പുതിയ ഓഫീസും. നിലവിലുള്ള ഓഫീസില്‍ മതിയായ സൗകര്യമില്ല എന്ന് കണ്ടാണ് പുതിയ ഓഫീസ് നിര്‍മിച്ചതും മാറാന്‍ തീരുമാനിച്ചതും. ഇന്ത്യ പുതിയ സാമ്പത്തിക ശക്തിയായി മാറുമ്പോള്‍ അത്യാധുനിക ഓഫീസ് സൗകര്യം പ്രധാനമന്ത്രിക്ക് വേണ്ടതുണ്ട് എന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

അടുത്തിടെ ആഭ്യന്തര മന്ത്രാലയം, ഉദ്യോഗസ്ഥകാര്യ മന്ത്രാലയം എന്നിവയുടെ ഓഫീസ് കര്‍ത്തവ്യ ഭവന്-3ലേക്ക് മാറ്റിയിരുന്നു. പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച കെട്ടിടത്തില്‍ നിന്ന് മാറേണ്ട സമയം കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി അന്ന് സൂചിപ്പിച്ചിരുന്നു. ഇത്രയും കാലം ആഭ്യന്തര മന്ത്രാലയം എങ്ങെയാണ് ഇവിടെ പ്രവര്‍ത്തിച്ചത് എന്ന് ചിന്തിക്കാന്‍ പറ്റുന്നില്ലെന്നും മോദി പറഞ്ഞു.
അടുത്ത മാസമാകും പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുക. ഇതോടെ പുതിയ വിലാസത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയപ്പെടും. ഓഫീസിന്റെ പേര് എന്താകുമെന്ന് ഇതുവരെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. സേവനം എന്ന അര്‍ഥം വരുന്ന പേരുകളാണ് പരിഗണനയില്‍. ഇക്കാര്യം വൈകാതെ പരസ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ എട്ട് പതിറ്റാണ്ടോളമായി നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കുമായിരുന്നു ഇന്ത്യന്‍ ഭരണസിരാ കേന്ദ്രമായി പ്രവര്‍ത്തിച്ചത്. ഇവിടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാല്‍ ഇത് ഒരു മ്യൂസിയമാക്കി മാറ്റും. യുഗേ യുഗീന്‍ ഭാരത് സഗ്രഹാലയ എന്ന പേരിലാകും മ്യൂസിയം. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വരച്ചുകാട്ടുന്നതാകും മ്യൂസിയം.
സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്റെ ഭാഗമായി വരുന്ന കെട്ടിടങ്ങളിലേക്കാണ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മാറുന്നത്. രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ സ്ഥലത്താണ് ഈ പ്രൊജക്ട്. പാര്‍ലമെന്റ് മന്ദിരം, കേന്ദ്ര സെക്രട്ടേറിയറ്റ്, ഉപരാഷ്ട്രപതിയുടെ ഓഫീസ് എന്നിവയ്ക്ക് പുറമെയാണ് ഇവിടേക്ക് പ്രധാനനമന്ത്രിയുടെ ഓഫീസ് കൂടി എത്തുന്നത്.
പഴയ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അടുത്തിടെയാണ് പ്രവര്‍ത്തനങ്ങള്‍ മാറ്റിയത്. പഴയ മന്ദിരത്തേക്കാളും കൂടുതല്‍ എംപിമാര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ളതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. വരാനിരിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയ ശേഷം കൂടുതല്‍ മണ്ഡലങ്ങള്‍ രൂപീകരിക്കാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കണ്ടാണിത്. പുതിയ പദ്ധതിയുടെ ഭാഗമായി രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications