പ്രധാനമന്ത്രി ട്വിറ്റര്‍ അക്കൗണ്ട് അടിച്ചുമാറ്റി?
ദില്ലി: പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് അടിച്ചുമാറ്റി എന്ന് കേള്‍ക്കുമ്പോള്‍, ഏതെങ്കിലും ഹാക്കിംഗ് വിദഗ്ധനാണ് ഇതിന്റെ പിന്നില്‍ എന്ന് കരുതരുത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസാണ് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കാതെ ട്വിറ്റര്‍ അക്കൗണ്ട് സ്വന്തമാക്കിയത്. പിഎംഓ ഇന്ത്യ അക്കൗണ്ടിന്റെ പേര് പിഎംഓ ഇന്ത്യ ആര്‍ക്കൈവ് എന്നാണ് അക്കൗണ്ടിന്റെ പേര് മാറ്റിയിരിക്കുന്നത്.
പന്ത്രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിയുടെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. പ്രധാനമന്ത്രിയായിരിക്കേ ചിത്രങ്ങളും ലിങ്കുകളുമാണ് മന്‍മോഹന്‍ സിംഗ് ഈ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്തിരുന്നത്. പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതോടെ ഈ അക്കൗണ്ട് പുതിയ പ്രധാനമന്ത്രിക്ക് കൈമാറേണ്ടതായിരുന്നു. എന്നാല്‍ പിഎംഓ ഇന്ത്യ എന്ന അക്കൗണ്ടിന്റെ പേര് മാറ്റി സ്വന്തം പേരില്‍ വെക്കാനാണ് മന്‍മോഹന്‍ സിംഗിന്റെ ഓഫീസ് ശ്രമിക്കുന്നത്.

പ്രധാനമന്ത്രി എന്നത് ഒരു വ്യക്തിയല്ല എന്നും പദവിയാണ് എന്നും ബി ജെ പി പറയുന്നു. സ്ഥാനമാറ്റം നടക്കുമ്പോള്‍ ഓഫീഷ്യല്‍ ആയിട്ടുള്ള ഡിജിറ്റല്‍ അക്കൗണ്ടുകളും കൈമാറേണ്ടതായിരുന്നു. എന്നാല്‍ ഈ സാമാന്യമര്യാദ കോണ്‍ഗ്രസ് കാണിച്ചില്ല. കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള ട്വിറ്റരാദികളും അക്കൗണ്ട് മോദിക്ക് കൈമാറേണ്ടിയിരുന്നു എന്ന അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്.
ട്വിറ്ററില്‍ ഏറ്റവും ജനസമ്മിതിയും ഫോളോവേഴ്‌സുമുള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതാവാണ് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. 42 ലക്ഷത്തിലധികം പേര്‍ ട്വിറ്ററില്‍ നരേന്ദ്ര മോദിയെ ഫോളോ ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി ഓഫീസ് എന്ന പേരില്‍ മോദി തുടങ്ങിയ പുതിയ ട്വിറ്റര്‍ അക്കൗണ്ട് ഒരു ദിവസം കൊണ്ട് തന്നെ പതിനായിരക്കണക്കിന് പേര്‍ ഫോളോ ചെയ്യുന്നുണ്ട്.












Click it and Unblock the Notifications