കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎയോ എന്‍ഡിഎയോ?? ഒടുവില്‍ സിബിഐ തന്നെ പറഞ്ഞു... തട്ടിപ്പ് നടന്നത് 2017 ല്‍

  • By Desk
Google Oneindia Malayalam News

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് വജ്ര വ്യപാരി നീരവ് മോദി കോടികള്‍ തട്ടിയതിന്‍റെ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ നീരവിന് തട്ടിപ്പ് നടത്താന്‍ കൂട്ട് നിന്നത് ആരെന്നായിരുന്നു അടുത്ത ചോദ്യം. കോണ്‍ഗ്രസും ബിജെപിയും പരസ്പരം പഴി ചാരുന്നതിനിടയില്‍ ചോദ്യത്തിന് ഉത്തരവുമായി സിബിഐ തന്നെ രംഗത്തെത്തി.

നീരവ് മോദിയും ബന്ധുക്കളും ബയേഴ്സ് ക്രെഡിറ്റ് സംവിധാനം വഴി 11,400 കോടി രൂപ തട്ടിയത് 2017-2018 കാലത്ത് തന്നെയാണെന്നാണ് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ നീരവ് മോദിയുടെ ബന്ധുവായ മെഹുല്‍ ചോക്സിക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആദ്യ ലെറ്റര്‍ ജനവരി 31 ന്

ആദ്യ ലെറ്റര്‍ ജനവരി 31 ന്

തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം തട്ടിയ 280.7 കോടി 2017 ജനവരി 31 ന് ആണെന്ന് സിബിഐ വ്യക്തമാക്കുന്നു. ബാങ്കിന്‍റെ എട്ട് ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍റിങ് ( വായ്പ നല്‍കാന്‍ ബാങ്കുകള്‍ നല്‍കുന്ന ലെറ്റര്‍പാഡ് അല്ലേങ്കില്‍ ഔദ്യോഗിക രേഖ) തരപ്പെടുത്തിയതാണ് ഈ തുക തട്ടിയതെന്നും സിബിഐ പറയുന്നു. ഇതോടെ മെഹുല്‍ ചോക്സി 6498 കോടി തട്ടിയതായയും സിബിഐ വ്യക്തമാക്കുന്നു.

എല്ലാം കഴിഞ്ഞ വര്‍ഷം തന്നെ

എല്ലാം കഴിഞ്ഞ വര്‍ഷം തന്നെ

പണം തരപ്പെടുത്തിയ ബാങ്കിന്‍റെ ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍റിങില്‍ പകുതിയിലധികവും പുതിക്കിയത് 2017 ലാണെന്നും സിബിഐ പറയുന്നു. ഇത് സംബന്ധിച്ച വ്യക്തത വരുത്താന്‍ കഴിഞ്ഞ ദിവസം എസ്ബിഐ നാല് പിഎന്‍ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.

പരിശോധന

പരിശോധന

നീരവിന്റെ ബന്ധു മെഹുല്‍ ചോസ്‌കിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 18 സ്ഥാപനങ്ങളിലെ ബാലന്‍സ്ഷീറ്റുകളാണ് സിബിഐ ഇപ്പോള്‍ പരിശോധിക്കുന്നത്. അറസ്റ്റിലായ പിഎന്‍ബി ഉദ്യോഗസ്ഥരായ ഗോകുല്‍നാഥ് ഷെട്ടി, മനോജ് ഖാരാത്ത് എന്നിവരെ ചോദ്യം ചെയ്ത് വരികയാണെന്നും സിബിഐ വ്യക്തമാക്കി.

രേഖപ്പെടുത്തിയിട്ടില്ല

രേഖപ്പെടുത്തിയിട്ടില്ല

ഷെട്ടിയും ഖരാത്തും ചോക്സിക്ക് നല്‍കിയ ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍റിങ് സംബന്ധിച്ച ഒരു കണക്കുകളും ബാങ്കില്‍ സൂക്ഷിച്ചിട്ടില്സ. കൂടാതെ ആര്‍ബിഐ ചട്ടങ്ങള്‍ അനുസരിച്ച് ജ്ലല്ലറി ബിസിനസുമായി ബന്ധപ്പെട്ട് നല്‍കുന്ന ലെറ്റര്‍ ഓഫ് അണ്ടര്‍ സ്റ്റാന്‍റിങ് കാലാവധി 90 ദിവസമാണ്. എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ ആറ് മാസത്തേക്കാണ് രേഖകള്‍ അനുവദിച്ചതെന്നും സിബിഐ പറയുന്നു.

26 ഇടങ്ങളില്‍ പരിശോധന

26 ഇടങ്ങളില്‍ പരിശോധന

അതിനിടെ നീരവ് മോദിയുടേയും ചോക്സിയുടേയും രാജ്യത്തെ 26 വ്യാപാര ശൃംഖലകളില്‍ സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പരിശോധന നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇവര്‍ പരിശോധന നടത്തിയത്. ഇരുവരുടേയും എല്ലാ സ്ഥാപനങ്ങളിലേയും ബിസിനസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
AS the BJP and Congress blame each other for looking the other way while diamond czar Nirav Modi and his family allegedly defrauded the Punjab National Bank, the CBI has said that a majority of the Letters of Understanding (LoUs) in the Rs 11,400-crore scam were either issued or were renewed in the bank in 2017-18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X