കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബി തട്ടിപ്പ് മെഹുല്‍ ചോക്സിക്കായി സിബിഐ: റെഡ് കോര്‍ണര്‍ നോട്ടീസുമായി ഇന്‍റര്‍പോള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 7000 കോടി രൂപ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ചോസ്‌കിയെ കണ്ടെത്താനായി സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് ഇത്. ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്ഡഗനൈസേഷനെന്ന ഇന്‍റര്‍പോള്‍ പുറപ്പെടുവിക്കുന്ന അന്താരാഷ്ട്ര അറസ്റ്റ് വാറന്‍റാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇന്‍റര്‍പോളില്‍ അംഗങ്ങളായ രാജ്യങ്ങളുടെ അപേക്ഷ പരിഗണിച്ചാണ് അതത് രാജ്യങ്ങളില്‍ നിന്നും പാലായനം ചെയ്യുന്ന ക്രിമിനലുകള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കുക.

<strong><br>അഞ്ചില്‍ ആദ്യം തെലങ്കാന; കെ ചന്ദ്രശേഖര റാവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു</strong>
അഞ്ചില്‍ ആദ്യം തെലങ്കാന; കെ ചന്ദ്രശേഖര റാവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മെഹുല്‍ ചോക്സിയും അനന്തരവന്‍ നീരവ് മോദിയെയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 14000 കോടി വെട്ടിച്ചതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും തിരയുകയാണ്. നീരവ് മോദിയുടെ സഹോദരി പുര്‍വി മോദിക്കെതിരെ ഇന്റര്‍പോള്‍ നേരത്തെ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെല്‍ജിയന്‍ പൗരത്വമുള്ള പൂര്‍വിയും സഹോദരന്‍ നിശ്ചല്‍ മോദിയും പഞ്ചാബ് നാഷണല്‍ ബാങ്ക് വെട്ടിപ്പില്‍ പങ്കാളികളാണ്.

xmehul-choksi-

ചോക്സി,നീരവ് മോദി,ഭാര്യ ആമി,സഹോദരന്‍ നിഷാല്‍ എന്നിവര്‍ കഴിഞ്ഞ ജനുവരിയില്‍ ബെല്‍ജിയത്തിലേക്ക് കടന്നിരുന്നു.സിബിഐയുടെ ചാര്‍ജ് ഷീറ്റ് പ്രകാരം ചോസ്‌കി 7000 കോടിയാണ് വെട്ടിച്ച് രാജ്യത്തെ ഏറ്റവും വലിയ കുഭംകോണത്തിന് കാരണമായത്.6000 കോടി തട്ടിച്ച് നീരവ് മോദിയും ചോസ്‌കിയുടെ കമ്പനിക്ക് നല്കിയ അധിക കടബാധ്യതയായ 5000 കോടിയും ഇതില്‍ ഉള്‍പ്പെടും.

English summary
PNB fraud case,Interpol issues red corner notice for Mehul Choksi by considering the request from CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X