കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎൻബി തട്ടിപ്പ്: എന്‍ഫോഴ്സ്മെന്റ് ജപ്തി ചെയ്തത് 523 കോടിയുടെ സ്വത്തുക്കൾ

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിൽ 523 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയുടെയും മോദിയുടെ ഗ്രൂപ്പിന്റെയും പേരിലുള്ള ഫാം ഹൗസ്, പെന്റ് ഹൗസ് എന്നിവയുൾപ്പെടെയുള്ള വസ്തുുക്കളാണ് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിട്ടുള്ളത്. നീരവ് മോദി ഉൾപ്പെട്ട 11,300 കോടിയുടെ പ‍ഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടികൾ.

11,300 കോടിയുടെ പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ച സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജന്‍സികൾ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടേയും കോടിക്കണക്കിന് വിലവരുന്ന സ്വത്തുക്കൾ കണ്ടുകെണ്ടിവരികയാണ്. തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞ് പഞ്ചാബ് നാഷണൽ ബാങ്ക് സിബിഐ സമീപിക്കുന്ന സമയത്തിനുള്ളിൽ തന്നെ നീരവ് മോദി, ഭാര്യ ആമി, ബന്ധു മെഹുൽ ചോക്സി എന്നിവർ ഇന്ത്യ വിട്ടിരുന്നു. ഇതോടെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കം ആരംഭിക്കുന്നത്.

 സ്വത്തുകൾ ജപ്തി ചെയ്തു

സ്വത്തുകൾ ജപ്തി ചെയ്തു

പ്രിവൻ‍ഷന്‍‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം നീരവ് മോദിയുടെ പെന്റ് ഹൗസ് ഉൾപ്പെടെയുള്ള വസ്തുുവകകൾ‍ ജപ്തി ചെയ്യുന്നതിനായി ഉത്തരവ് പുറപ്പെടുവിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. 81.16 കോടി രൂപ മൂല്യമുള്ള പെന്റ് ഹൗസിൽ‍ 15.45 കോടി മൂല്യമുള്ള മൂന്ന് ഫ്ലാറ്റുകളാണുള്ളത്. മുംബൈയിലെ വോർളിയിൽ‍ അറബിക്കടലിന് അഭിമുഖമായാണ് സമുദ്രമഹൽ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. നീരവ് മോദിയുടെ 523.72 കോടി രൂപ വിപണി മൂല്യമുള്ള സ്ഥാവര ജംഗമവസ്തുുക്കളും എന്‍ഫോഴ്സ്മെന്റ് ജപ്തി ചെയ്തിട്ടുണ്ട്.

 വീടും ഓഫീസും കണ്ടുകെട്ടി

വീടും ഓഫീസും കണ്ടുകെട്ടി

ആറ് താമസയോഗ്യമായ സ്വത്തുക്കൾ, പത്തോളം ഓഫീസുകൾ, പൂനെയിലെ രണ്ട് ഫ്ലാറ്റുകൾ, സോളാര്‍ പവര്‍ പ്ലാന്‍റ്, അലിബോഗിലെ ഫാം ഹൗസ്, അഹമ്മദ്നഗറിലെ 135 ഏക്കറോളം ഭൂമി എന്നിവയും എന്‍ഫോഴ്സ്മെന്റ് ജപ്തി ചെയ്തിട്ടുണ്ട്. നേരത്തെ നീരവ് മോദിയുടെ വീട് റെയ്ഡ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വജ്രം, സ്വർണ്ണം, മൂല്യമേറിയ കല്ലുകൾ, ഷെയറുകള്‍, ബാങ്ക് നിക്ഷേപങ്ങൾ, വിലപിടിപ്പുള്ള കാറുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഫെബ്രുവരി 14നായിരുന്നു സംഭവം. 11,300 കോടിയുടെ പ‍ഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിക്കെതിരെ ക്രിമിനൽ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സിബിഐ ഉള്‍പ്പെടെ ആറോളം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിവരുന്നത്.

സോളാർ‍ പ്ലാന്റും ഫാം ഹൗസും

സോളാർ‍ പ്ലാന്റും ഫാം ഹൗസും

മുംബൈയിൽ 53 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന 70 കോടി മൂല്യമുള്ള സോളാർ‍ പ്ലാന്റുും 80 കോടിയോളം വിലവരുന്ന രണ്ട് സ്വത്തുക്കളും എന്‍ഫോഴ്സ്മെന്റ് ജപ്തി ചെയ്തിട്ടുണ്ട്. അലിബോഗിലെ കിഹിം ബീച്ചിന് സമീപത്തെ 42 കോടിയുടെ ഫാം ഹൗസും എന്‍ഫോഴ്സ്നമെന്റ് ജപ്തി ചെയ്തവയിൽ ഉൾപ്പെടുന്നുണ്ട്. ഇതിനു പുറമേ നീരവ് മോദി ട്രസ്റ്റും എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിട്ടുണ്ട്.

ഫണ്ടുകള്‍ മരവിപ്പിച്ചു

ഫണ്ടുകള്‍ മരവിപ്പിച്ചു


നീരവ് മോദി ആന്‍ഡ് മെഹക് ചോക്സി ഗ്രൂപ്പിന്റെ 94 കോടിയുടെ മ്യൂച്വൽ ഫണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഇതിൽ 86.72 കോടി രൂപ മെഹുൽ ചോക്സിയുടേതും അവശേഷിക്കുന്ന 7.80 കോടി രൂപ നീരവ് മോദിയുടേതുമാണ്. ഇതിനെല്ലാം ഒടുവിലാണ് എൻഫോഴ്സ്മെന്റ് കോടികളുടെ സ്വത്തുക്കൾ‍ ജപ്തി ചെയ്തിട്ടുള്ളത്.

 ആഢംബര കാറുകൾ പിടിച്ചെടുത്തു

ആഢംബര കാറുകൾ പിടിച്ചെടുത്തു

നീരവ് മോദിയുടെ ആഢംബര കാറുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു റോൾസ് റോയ്സ് കാർ, രണ്ട് ബെൻ‍സ്, ഒരു പോർഷെ പനാമേര, മൂന്ന് ഹോണ്ടാ കാറുകൾ‍, ഒരു ഇന്നോവ, രണ്ട് ടയോട്ട ഫോർച്യൂണർ എന്നിവ ഉള്‍പ്പെടെയുള്ള ഒമ്പത് കാറുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.

മണിപ്ലാന്റ് വീടിനുള്ളിൽ വച്ചാൽ സമ്പത്തുണ്ടാകും!! സമ്പത്തിന് വാസ്തുശാസ്ത്രം നിർദേശിക്കുന്നത്മണിപ്ലാന്റ് വീടിനുള്ളിൽ വച്ചാൽ സമ്പത്തുണ്ടാകും!! സമ്പത്തിന് വാസ്തുശാസ്ത്രം നിർദേശിക്കുന്നത്

English summary
The Enforcement Directorate (ED) on Saturday attached 21 properties, including a penthouse and a farmhouse, of Nirav Modi + and his group worth over Rs 523 crore in fresh action against the beleaguered jeweller in the alleged Rs 11,400 crore fraud in the PNB.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X