കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎൻബി തട്ടിപ്പ്: ഐടി വകുപ്പ് പിടിച്ചെടുത്തത് 145 കോടിയുടെ സ്വത്തുക്കള്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ കടുത്ത നടപടികളുമായി ഇന്ത്യൻ ഏജന്‍സികൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏഴാമത്തെ ദിവസമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റെയ്ഡ് തുടരുന്നത്. ഇതിനകം 17 സ്ഥലങ്ങള്‍ സന്ദര്‍ശിച്ച എൻഫോഴ്സ്മെന്റ് സംഘം മുംബൈ, നാല് പേപ്പർ കമ്പനികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് 145 കോടിയുടെ സ്വത്തുക്കളാണ് ഇതിനകം പിടിച്ചെടുത്തത്.

ഉലകനായകന്റെ പകർന്നാട്ടം നടനിൽ നിന്ന് രാഷ്ട്രീയ നേതാവിലേയ്ക്ക്: ഉപേക്ഷിച്ചത് അഞ്ച് പതിറ്റാണ്ടിന്റെ അഭിനയ ജീവിതം!ഉലകനായകന്റെ പകർന്നാട്ടം നടനിൽ നിന്ന് രാഷ്ട്രീയ നേതാവിലേയ്ക്ക്: ഉപേക്ഷിച്ചത് അഞ്ച് പതിറ്റാണ്ടിന്റെ അഭിനയ ജീവിതം!

ചൊവ്വാഴ്ച സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പേരുൾപ്പെടെ 11 പേരാണ് ഇതിനകം 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായിട്ടുള്ളത്. സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടെ സിഎഫ്ഒയും അംബാനി കുടുംബാംഗവുമാണ് അറസ്റ്റിലായ അഞ്ച് പേരിൽ ഒരാള്‍. ധിരുഭായ് അംബാനിയുടെ സഹോദര പുത്രൻ വിപുൽ അംബാനിയാണ് അ‍ഞ്ചാമൻ. നീരവിന്റെ ഫയർബ്രാന്‍ഡ് ഡയമണ്ട്സിന്റെ സിഎഫ്ഒയാണ് വിപുല്‍.

 കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി


എൻ‍ഫോഴ്സ്നമെന്റ് ഡയറക്ടറേറ്റ് 10 കോടിയോളം വരുന്ന സ്വത്തുക്കളാണ് പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയിട്ടുള്ളത്. ആദായനികുതി വകുപ്പ് നീരവ് മോദി ഗ്രൂപ്പിന്റെ 141 ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഫിക്സ്ഡ ഡെപ്പോസിറ്റിൽ നിന്നുമായി 145.75 കോടി രൂപയാണ് പിടിച്ചെടുത്തിട്ടുള്ളത്. ബുധനാഴ്ച പിടിച്ചെടുത്തതുൾപ്പെടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 5, 736 കോടിയുടെ ആഭരണങ്ങളും വിലപിടിപ്പുള്ള കല്ലുകളുമാണ് നേരത്തെ പിടിച്ചെടുത്തത്. ഏജൻസി ഇവയുടെ ശരിയായ മൂല്യം കണക്കാക്കി വരികയാണ്.

കടലാസ് കമ്പനികൾക്കെതിരെ നടപടി

കടലാസ് കമ്പനികൾക്കെതിരെ നടപടി

സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയുടേയും ബന്ധു മെഹുൽ‍ ചോക്സിയുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന കടലാസ് കമ്പനികൾക്കെതിരെയുള്ള നടപടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കർശനമാക്കിയിട്ടുണ്ട്. മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസിന് കീഴില്‍ പ്രവർത്തിക്കുന്ന പേപ്പർ കമ്പനികൾക്കെതിരെയാണ് ഏജൻ‍സി നടപടി ശക്തമാക്കിയിട്ടുള്ളത്. എൻഫോഴ്സ്മെന്‍റിന്റെ വ്യത്യസ്ത സംഘങ്ങളാണ് ഓപ്പറ ഹൗസ്, പെഡ്ഡാര്‍ ഹൗസ്, ജോർജിയോൺ ഈസ്റ്റ്, മഹാരാഷ്ട്രയിലെ പോവൈ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിവരുന്നത്. ബുധനാഴ്ച മാത്രം പത്ത് കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ‍ കണ്ടുകെട്ടിയിട്ടുള്ളത്. ഇരു കമ്പനികൾക്കും കീഴിലുള്ള 120ഓളം കടലാസ് കമ്പനികള്‍ക്കെതിരെയാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തിവരുന്നതെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. നികുതി വെട്ടിച്ച് വൻ തട്ടിപ്പ് നടത്തിയ കമ്പനികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ബിനാമി സ്വത്തുക്കളും നിരീക്ഷണത്തിൽ‍

ബിനാമി സ്വത്തുക്കളും നിരീക്ഷണത്തിൽ‍

രാജ്യത്തെ 200 ഓളം പേപ്പർ കമ്പനികളും ബിനാമി സ്വത്തുക്കളും നിരീക്ഷണത്തിലാണെന്ന് ഫെബ്രുവരി 18ന് വാർത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരം തട്ടിപ്പുകൾ കേന്ദ്രീകരിച്ചും നികുതി വെട്ടിപ്പ് സംബന്ധിച്ചും അന്വേഷണങ്ങൾ‍ വ്യാപകമായി നടക്കുന്നത്. പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദി ഭാര്യ ആമി, ബന്ധു മെഹുൽ‍ ചോക്സി എന്നിവര്‍ക്കെതിരെ നേരത്തെ തന്നെ സിബിഐ കേസെടുത്തിരുന്നു.

പ്രിവൻഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്

പ്രിവൻഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്

മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ച് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ഇതോടെ വിദേശരാജ്യങ്ങളിൽ മോദിയും ചോക്സിയും ചേര്‍ന്ന് നടത്തിവരുന്ന ബിസിനസ് സംബന്ധിച്ച വിവരങ്ങളും ഇന്ത്യൻ ഏജന്‍സികള്‍ ആരായുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ മൂന്ന് ഡസനിലധികം സ്വത്തുക്കൾ എന്‍ഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള ഏജൻസികൾ ഈ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുമെന്നാണ് കരുതുന്നത്. പ്രിവൻഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമായിരിക്കും നടപടികളെന്നാണ് സൂചന. തട്ടിപ്പ് നടന്നതോടെ 2011ന് ശേഷമുള്ള ഓഡിറ്റ് റിപ്പോർട്ടാണ് റിസർവ് ബാങ്ക് പിഎൻബിയില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളളത്.

ഫാം ഹൗസ് സീൽ ചെയ്തു

ഫാം ഹൗസ് സീൽ ചെയ്തു

നീരവ് മോദിയുടെ മുംബൈയിലെ ഫാം ഹൗസ് സിബിഐ വ്യാഴാഴ്ച സീൽ ചെയ്തിരുന്നു. മുംബൈയ്ക്ക് സമീപത്തെ അലിഭോഗിലുള്ള ആഢംബര ഫാം ഹൗസാണ് സിബിഐ സീല്‍ ചെയ്തിട്ടുള്ളത്. 2014ലാണ് അറബിക്കടലിൽ കിലോമീറ്ററുകൾ മാത്രം അകലെയുള്ള പ്രദേശത്തെ ഫാം ഹൗസ് 32 കോടിയ്ക്ക് മോദി സ്വന്തമാക്കുന്നത്. 1.5 ഏക്കറെയിലാണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്.

English summary
The Enforcement Directorate (ED) on Wednesday continued raids for the seventh day as it visited 17 locations across the country, including four shell companies in Mumbai, even as the I-T department attached assets worth Rs 145 crore in the alleged Rs 11,400-crore Punjab National Bank (PNB) fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X