കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹുൽ ചോക്സിക്ക് രക്ഷയില്ല!! ജപ്തി ചെയ്തത് കോടികളുടെ സ്വത്തുക്കൾ, സിവിസി റിപ്പോർ‍ട്ട് തേടി!

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് നടപടികള്‍ കർ‍ശനമാക്കുന്നു. നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്സിയുടെയും ഗീതാജ്ഞലി ഗ്രൂപ്പിന്റെയും ഏഴോളം സ്വത്തുക്കളാണ് കഴിഞ്ഞ തിങ്കളാഴ്ച ആദായനികുതി വകുപ്പ് ജപ്തി ചെയ്തത്. 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ നടപടികള്‍.

പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളും: ഐഡിയയുടെ പുതിയ പ്ലാന്‍ ജിയോയ്ക്ക് തിരിച്ചടി!!പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളും: ഐഡിയയുടെ പുതിയ പ്ലാന്‍ ജിയോയ്ക്ക് തിരിച്ചടി!!

ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടുകള്‍ നടത്താൻ സൗകര്യം നൽകുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചായിരുന്നു നീരവ് പഞ്ചാബ് നാഷണൽ‍ ബാങ്കിൽ നിന്ന് 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. പ‍ഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ തിങ്കളാഴ്ച ഒരു പരാതിയും സമർ‍പ്പിച്ചിരുന്നു. 11,300 കോടിയുടെ തട്ടിപ്പ് നടത്തിയ സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദി ജനുവരി ഒന്നിന് തന്നെ ഇന്ത്യ വിടുകയും ചെയ്തിരുന്നു. തട്ടിപ്പ് നടന്ന വിവരം ബാങ്ക് അധികൃതർ‍ സിബിഐയെ അറിയിക്കുന്നതിന് മുമ്പുതന്നെ മോദി കുടുംബാംഗങ്ങൾക്കൊപ്പം രാജ്യം വിടുകയായിരുന്നു.

mehulchoksi
English summary
The Income Tax department on Monday attaches seven properties of Mehul Choksi and Gitanjali group in Mumbai in connection with Rs 11,400 cr fraud at the Punjab National Bank (PNB).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X