കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദിയും മെഹുലും നവംബറിൽ ഇന്ത്യ വിടാൻ നീക്കം നടത്തി!! നിർദേശങ്ങൾ നൽകിയത് പിഎൻബി ഉദ്യോഗസ്ഥർ!

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്. സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയും മെഹുൽ‍ ചോക്സിയും 2017 നവംബറില്‍ ഇന്ത്യ വിടാനുള്ള നീക്കങ്ങൾ നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോർട്ടുകൾ. 11,300 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസ് പുറത്തുവരുന്നതോടെ പിടിക്കപ്പെടുമെന്ന ഭയം മൂലം ഇന്ത്യ വിടാനായിരുന്നു നീക്കമെന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കില്‍ പുതിയതായി ജോലിൽ പ്രവേശിച്ച ജീവനക്കാർ ലെറ്റേഴ്സ് ഓഫ് അണ്ടർസ്റ്റാന്‍ഡിംഗ് അനുവദിക്കുന്നത് സംബന്ധിച്ച് സംശയം ഉന്നയിച്ചതോടെയാണിത്. ഇതോടെയാണ് നീരവ് മോദിയും ൽ ചോക്സിയും തങ്ങൾ പിടിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞ‍തെന്നും റിപ്പോർട്ട് ചെയ്യുന്നു. 11,300 കോടിയുടെ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് ജനുവരി ഒന്നിനാണ് നീരവും കുടുംബവും ഇന്ത്യ വിടുന്നത്. ഇതിനേക്കാൾ‍ മുമ്പുതന്നെ രാജ്യം വിടാൻ പദ്ധതിയിട്ടിരുന്നുവെന്നും തട്ടിപ്പിന് ഒത്താശ ചെയ്ത മുൻ ബാങ്ക് ഉദ്യോഗസ്ഥരും രാജ്യം വിട്ടിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

 ജീവനക്കാരുടെ വിരമിക്കൽ‍

ജീവനക്കാരുടെ വിരമിക്കൽ‍


നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും പദ്ധതികള്‍ക്ക് കൂട്ടുനിന്നിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് വിരമിച്ചതോടെയാണ് ഇരുവരും ഇന്ത്യ വിടാനുള്ള നീക്കം ആരംഭിച്ചത്. രണ്ട് മുതിർന്ന പിഎൻബി ഉദ്യോഗസ്ഥരാണ് ഇരുവര്‍ക്കും എൽഒയു അനുവദിച്ചിരുന്നത്. എന്നാൽ ജോലിയിൽ പ്രവേശിച്ച പുതിയ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ‍ ഉന്നയിച്ചതോടെ ഇരുവരും ദുബായിലേയ്ക്ക് കടക്കുകയായിരുന്നുവെന്നാണ് വിവരം. പിഎൻബി ബ്രാഡി ഹൗസ് ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ ഗോകുല്‍ നാഥ് ഷെട്ടിയാണ് ഇവരില്‍ പ്രമുഖൻ‍.

 രാജ്യം വിടാൻ മുന്നറിയിപ്പ്

രാജ്യം വിടാൻ മുന്നറിയിപ്പ്

11,300 കോടിയുടെ തട്ടിപ്പ് നടന്നതോടെ നീരവ് മോദിയ്ക്കും മെഹുൽ, ചോക്സിക്കും ഗോകുൽനാഥ് ഷെട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. തുടർന്നാണ് 2018 ജനുവരി 1ന് നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാല്‍, മെഹുല്‍ ചോക്സി, എന്നിവർ രാജ്യം വിട്ടത്. പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ നീരവും കുടുംബാംഗങ്ങളും മുൻകൂട്ടി രാജ്യംവിടുകയായിരുന്നു.

 ബിസിനസ് സാമ്രാജ്യം തകർത്തു

ബിസിനസ് സാമ്രാജ്യം തകർത്തു

പ‍ഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പിൽ സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയും മെഹല്‍ ചോക്സിയും കുടുംബാംഗങ്ങളും രാജ്യം വിട്ടതോടെ ഇരുവരുടേയും ബിസിനസ് സാമ്രാജ്യമാണ് കേന്ദ്ര ഏജന്‍സികൾ പിടിച്ചെടുത്തത്. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജന്‍സികൾ അന്വേഷണം ആരംഭിച്ച് 15 ദിവസത്തിനകമാണ് കേസിൽ ഇത്തരം വഴിത്തിരിവുകൾ സംഭവിച്ചിട്ടുള്ളത്. സ്വത്തുക്കൾ കണ്ടുകെട്ടിയ കേന്ദ്ര ഏജൻസികൾ ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചിരുന്നു.

 ബാങ്കുകൾക്ക് സിബിഐ നിർദേശം

ബാങ്കുകൾക്ക് സിബിഐ നിർദേശം

ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ വിദേശത്തെ ബ്രാഞ്ചുകളിലെ ക്രെഡിറ്റ് വിവരങ്ങൾ പങ്കുവെയ്ക്കാൻ ആവശ്യപ്പെട്ടത്. നീരവിന്റെയും മെഹുലിന്റെയും ബിസിനസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി എൻ‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവിധ വിദേശരാജ്യങ്ങൾക്ക് ജൂഡീഷ്യൽ റിക്വസ്റ്റും അയയ്ക്കും. ഇരുവരുടെയും സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനുള്ള നീക്കങ്ങളും കേന്ദ്ര ഏജന്‍സികൾ‍ നടത്തിവരുന്നുണ്ട്.

 എന്‍ഫോഴ്സ്മെന്റിന് മുമ്പാകെ

എന്‍ഫോഴ്സ്മെന്റിന് മുമ്പാകെ

നീരവ് മോദി, ഭാര്യ ആമി, മെഹുൽ‍ ചോക്സി എന്നിവരോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈയിലെ സോണല്‍ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ എൻ‍ഫോഴ്സ്മെന്റ് പിഎംഎൽഎ കോടതിയെ സമീപിച്ച് ഇവർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 16 ബാങ്കുകളോട് നീരവിന് അനുവദിച്ച ലോൺ‍ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 6, 393 കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തിട്ടുള്ളത്.

 വീടും ഓഫീസും കണ്ടുകെട്ടി

വീടും ഓഫീസും കണ്ടുകെട്ടി

ആറ് വീടുകൾ സ്വത്തുക്കൾ, പത്തോളം ഓഫീസുകൾ, പൂനെയിലെ രണ്ട് ഫ്ലാറ്റുകൾ, സോളാര്‍ പവര്‍ പ്ലാന്‍റ്, അലിബോഗിലെ ഫാം ഹൗസ്, അഹമ്മദ്നഗറിലെ 135 ഏക്കറോളം ഭൂമി എന്നിവയും എന്‍ഫോഴ്സ്മെന്റ് ജപ്തി ചെയ്തിട്ടുണ്ട്. നേരത്തെ നീരവ് മോദിയുടെ വീട് റെയ്ഡ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വജ്രം, സ്വർണ്ണം, മൂല്യമേറിയ കല്ലുകൾ, ഷെയറുകള്‍, ബാങ്ക് നിക്ഷേപങ്ങൾ, വിലപിടിപ്പുള്ള കാറുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഫെബ്രുവരി 14നായിരുന്നു സംഭവം. 11,300 കോടിയുടെ പ‍ഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിക്കെതിരെ ക്രിമിനൽ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സിബിഐ ഉള്‍പ്പെടെ ആറോളം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിവരുന്നത്.

<strong></strong>പ്രതിദിനം 4.5 ജിബി ഡാറ്റയുമായി വോഡഫോണിന്റെ കിടിലന്‍ പ്ലാന്‍!! രണ്ട് പ്ലാനുകൾ ജിയോയ്ക്ക് രണ്ട് പ്ലാനുകൾ!പ്രതിദിനം 4.5 ജിബി ഡാറ്റയുമായി വോഡഫോണിന്റെ കിടിലന്‍ പ്ലാന്‍!! രണ്ട് പ്ലാനുകൾ ജിയോയ്ക്ക് രണ്ട് പ്ലാനുകൾ!

English summary
As the inquiry into the biggest bank scam in India widens, more shady details continue to come out. The fear of being caught had apparently caught hold of diamond merchant Nirav Modi and his maternal uncle and partner, Mehul Choksi, in November 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X