കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദി സിംഗപ്പൂരില്‍ നിന്ന് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് കടത്തിയത് 89 കോടി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നീരവ് മോദി കടത്തിയത് 89 കോടി | Oneindia Malayalam

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് പണം തട്ടിപ്പ് കേസിലെ വിവാദ വജ്ര വ്യാപാരി നീരവ് മോദി 89 കോടി രൂപ സിംഗപൂരില്‍ നിന്ന് സ്വിറ്റസര്‍ലന്‍ഡിലേക്ക് കടത്തി. 13,500 കോടിയുടെ തട്ടിപ്പ് ഇന്ത്യയില്‍ നടത്തിയതിന് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തതിന് കുറച്ച് മാസങ്ങള്‍ക്കിപ്പുറമാണ് ഇത് ചെയ്തതെന്ന് പറയുന്നു. ഇന്ത്യയില്‍ മോദിക്കെതിരെ അന്വേഷണം നടക്കുന്നതിനിടയില്‍ തന്റെ സഹപ്രവര്‍ത്തകരെ ഉപയോഗിച്ച് 66 കോടിയുടെ വജ്രവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ദുബായിലെയും ഹോങ്കോങിലെയും സ്ഥാപനങ്ങളില്‍ നിന്ന് കടത്തിയതായും പറയുന്നു.

<br> ബിജെപിയ്ക്കൊപ്പം കോൺഗ്രസിനെയും മുഖ്യശത്രുവാക്കി സിപിഎം: പ്രചരണത്തിന്‍റെ ശൈലിമാറ്റാൻ നിര്‍ദേശം!!
ബിജെപിയ്ക്കൊപ്പം കോൺഗ്രസിനെയും മുഖ്യശത്രുവാക്കി സിപിഎം: പ്രചരണത്തിന്‍റെ ശൈലിമാറ്റാൻ നിര്‍ദേശം!!

6.5 കോടിരൂപ, 150 ബോക്‌സ് പേള്‍,50 കിലോ സ്വര്‍ണം, എന്നിവയാണ് 66 കോചി വിലമതിക്കുന്ന വസ്തുക്കള്‍. നിലവില്‍ ലണ്ടന്‍ ജയിലില്‍ തടവില്‍ കഴിയുന്ന നീരവ് മോദി സിംഗപ്പൂര്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം പിന്‍വലിച്ചത്. നീരവിന്റെ സഹോദരി പൂര്‍വി മോദിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടാണിത്. അന്വേഷണ ഏജന്‍സികള്‍ മോദിയുടെ വസ്തു വകകള്‍ കണ്ടു കെട്ടുന്നതില്‍ നിന്നും രക്ഷ നേടാനാണ് ഇത്തരത്തില്‍ നീക്കമെന്ന് പറയുന്നു.

niravmodi2-1

നീരവ് മോദിയുടെ ജീവനക്കാരനായ സുഭാഷ് പരാബിനെ ഈജിപ്തില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ പേരില്‍ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടിവിച്ചിരിക്കയാണ്. കുറ്റകരമായ ഗൂഡാലോചന, വാഗ്ദാന ലംഘനം,വഞ്ചന,എന്നിവയെല്ലാം ഇരുവര്‍ക്കുമേലും ചാര്‍ത്തിയിട്ടുണ്ട്. പിഎന്‍ബി തട്ടിപ്പ് കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമാണ് സുഭാഷ് പരാബിന്റെ കസ്റ്റഡി. ഹോങ്കോങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പേരില്‍ നടന്ന പണ ഇടപാട് സുഭാഷിന്റെ നേതൃത്വത്തിലാണ് നടന്നത്.

നീരവ് മോദിയുടെ സ്ഥാപനങ്ങളിലെ 12ലധികം ഡയറക്ടര്‍മാരെ കെയ്‌റോയിലേക്ക് മാറ്റിയിരിക്കയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ചിലര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയെങ്കിലും സുഭാഷ് അവിടെ തുടരുകയായിരുന്നു. ഇതിനിടയില്‍ മോദിക്ക് രണ്ട് തവണ ലണ്ടന്‍ കോടതി ജാമ്യം നിക്ഷേധിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് നിങ്ങള്‍ക്കറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കില്‍..

English summary
PNB money frauding accused Nirav Modi moved 89 crore from Singapore to Switzerland while undergoing probe in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X