നീരവ് മോദിയുടെ അലിബാഗിലെ ആഡംബര ബംഗ്ലാവ് പൊളിച്ച് നീക്കുന്നു: നടപടി കോടതി ഉത്തരവിനെ തുടര്‍ന്ന്!
Recommended Video

നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് തകർത്തു | Oneindia Malayalam
ദില്ലി: വജ്ര വ്യവസായിയും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതിയുമായ നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് ഇന്ന് തകര്‍ക്കും. മഹാരാഷ്ട്രയിലെ മിനി ഗോവ എന്നറിയപ്പെടുന്ന അലിബാഗിലെ ബംഗ്ലാവാണ് ഇന്ന് തകര്‍ത്തു കളയുക. രൂപന്യ എന്നറിയപ്പെടുന്ന 100കോടി മുതല്‍മുടക്കി നിര്‍മ്മിച്ച ബംഗ്ലാവാണ് നശിപ്പിക്കുക. 33000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവില്‍ ഡ്രൈവ് വെയും കനത്ത ലോഹ വേലിയും വലിയസുരക്ഷ ഗേറ്റുമുണ്ട്.
പണം തട്ടിയതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട നീരവ് മോദിയുടെ ബംഗ്ലാവ് റായ്ഗഡ് കലക്ടറിന്റെ നേതൃത്വത്തിലാണ് പൊളിച്ച് നീക്കുന്നത്. ഡൈനാമൈറ്റ് ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ച് മാറ്റുക എന്ന് പറയുന്നു. നീന്തല്‍കുളവും റിസോര്‍ട്ടിന് സമാനമായ അകത്തളങ്ങളും വിലപിടിപ്പുള്ള അലങ്കാരങ്ങളും നിറഞ്ഞതാണ് രൂപന്യ ബംഗ്ലാവ്.

മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി കിഹിം ബീച്ചിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചതിനാലാണ് കെട്ടിടം പൊളിച്ച് മാറ്റുന്നത്. തീരദേശ നിയന്ത്രണ പരിധി ലംഘിച്ചതിനാലാണ് കെട്ടിടം പൊളിച്ച് നീക്കുന്നത്. കഴിഞ്ഞ ഒരു മാസമായി കെട്ടിടം പൊളിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ട്. കനത്ത മെഷീനുകള്‍ക്ക് പോലും കെട്ടിടത്തിന്റെ അടിത്തറ തകര്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഡൈനാമേറ്റ് ഉപയോഗിക്കുന്നത്. ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താതപര്യ ഹര്‍ജിയെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ച് നീക്കാന്‍ ഉത്തരവായത്.












Click it and Unblock the Notifications