• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീരവിനെയും മെഹുലിനെയും പൂട്ടും: ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാൻ പിഎൻബി, രക്ഷയില്ലെന്ന് സൂചന!!

മുംബൈ: രാജ്യത്തെ രണ്ടാമത്തെ ബാങ്ക് തട്ടിപ്പിൽ സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിക്കെതിരെ നീങ്ങാൻ പഞ്ചാബ് നാഷണൽ ബാങ്ക്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ‍ ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാനാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഒരുങ്ങുന്നത്. മുംബൈ ബ്രാഡി ബ്രാഞ്ച് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് നീക്കം. വാർത്താ ഏജന്‍സി എഎന്‍ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പിഎൻ‍ബി തട്ടിപ്പിൽ നീരവ് മോദിയെയും ബിസിനസ് പങ്കാളിയായ മെഹുൽ‍ ചോക്സിയെയും ഇന്ത്യയിലെത്തിക്കുന്നതിനായി ബാങ്ക് മറ്റ് രാജ്യങ്ങളിലെ കോടതികളെ സമീപിക്കും. ഇരുവർക്കും വിദേശത്ത് ബിസിനസ് സാമ്രാജ്യവും സ്വത്തുക്കളും ഉള്ളതുകൊണ്ടാണ് ഇത്.

12,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ജനുവരി ആദ്യവാരമാണ് നീരവ് മോദി, ഭാര്യ ബന്ധു മെഹുൽ ചോക്സി, സഹോദരൻ‍ നിഷാൽ എന്നിവര്‍ ഇന്ത്യ വിട്ടത്. പിഎൻബി തട്ടിപ്പ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കുറ്റവാളികളെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യാൻ കേന്ദ്ര ഏജന്‍‍സികൾക്ക് കഴിഞ്ഞ‍ിരുന്നില്ല.

 ഇന്ത്യയിലെത്തിക്കാന്‍ നീക്കം

ഇന്ത്യയിലെത്തിക്കാന്‍ നീക്കം

സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടെ അറസ്റ്റ് സംബന്ധിച്ച് ഹോങ്കോങ് തന്നെ തീരൂമാനമെടുക്കുമെന്ന് നേരത്തെ ചൈന പ്രതികരിച്ചിരുന്നു. പ്രാദേശിക നിയമങ്ങള്‍‍ അനുസരിച്ച് നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറണമെന്നാണ് ഇന്ത്യ ഹോങ്കോങ്ങിന് മുമ്പാകെ ഉന്നയിച്ചിട്ടുള്ള ആവശ്യം. ഹോങ്കോങ്ങിലുള്ള നീരവ് മോദിയെ ഇന്ത്യയിലെത്തിക്കുന്നതിന് വേണ്ടി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് കീഴിലുള്ള ഹോങ്കോങ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയണെ സമീപിച്ചതായി വിദേശകാര്യ സഹമന്ത്രി വികെ സിംഗ് വ്യക്തമാക്കിയിരുന്നു. പാർലമെന്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തട്ടിപ്പ് നടത്തിയ നീരവ് മോദി ഇന്ത്യ വിട്ടതോടെ സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ സർക്കാർ നടത്തുന്നതായി വികെ സിംഗ് ചൂണ്ടിക്കാണിച്ചിരുന്നു.

 ഹോങ്കോങ്ങിന് പ്രത്യേക നിയമം

ഹോങ്കോങ്ങിന് പ്രത്യേക നിയമം

പ്രത്യേക നിയമമെന്ന് ഒരു രാജ്യത്തെ സംബന്ധിച്ച് രണ്ട് അടിസ്ഥാന നിയമങ്ങളാണുള്ളത്. കേന്ദ്രസർക്കാരും ഹോങ്കോങ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയണുമാണ് മറ്റ് രാജ്യങ്ങളുമായുള്ള ജുഡീഷ്യൽ മ്യൂച്വൽ‍ അസിസ്റ്റന്‍സ് കൈകാര്യം ചെയ്യുന്നത്. നീരവ് മോദി വിഷയത്തില്‍ മോദിയെ വിട്ടുകിട്ടുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് ഗെങ് ഷുവാങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ഹോങ്കോങ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയണ് ഇത് സംബന്ധിച്ച അപേക്ഷ കൈമാറിയിട്ടുണ്ടെങ്കിൽ‍ അവർ‍ വിഷയം കൈകാര്യം ചെയ്യുമെന്നാണ് കരുതുന്നതെന്നും വക്താവ് പ്രതികരിച്ചു. ഇന്ത്യയുമായി ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഉചിതമായ ജുഡീഷ്യൽ‍ കരാറുകൾ ഉണ്ടെന്നും ചൈന വ്യക്തമാക്കുന്നു.

 ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കോടതിയുടെ അനുമതി പ്രത്യേക സിബിഐ കോടതിയാണ് ഇരുവർക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിക്കാൻ സിബിഐയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. സിബിഐയാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി പ്രത്യേക സിബിഐ കോടതിയെ സമീപിച്ചിട്ടുള്ളത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇരുവരും സഹകരിക്കാന്‍ തയ്യാറാവാത്തതിനെ തുടർന്നാണ് ഈ നീക്കം. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായായാണ് 12,300 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെ കണക്കാക്കുന്നത്.

 ആരോഗ്യ പ്രശ്നങ്ങളെന്ന് വാദം

ആരോഗ്യ പ്രശ്നങ്ങളെന്ന് വാദം

12,700 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ‍ ചോക്സി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് പ്രശ്ങ്ങളുണ്ടെന്ന് സിബിഐയെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് വെല്ലുവിളിയാവുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്നും മെഹുല്‍ സിബിഐയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. സിബിഐ ഇതുവരെ അയച്ച നോട്ടീസുകള്‍ക്കെല്ലാം മറുപടി താരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് മനസിലായിട്ടില്ലെന്നും ഇക്കാര്യം റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസ് തന്നെ അറിയിച്ചിട്ടില്ലെന്നും ചോക്സി കൂട്ടിച്ചേര്‍ക്കുന്നു. പാസ്പോര്‍ട്ടില്ലാതെ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തുന്നത് എങ്ങനെയാണെന്ന ചോദ്യവും മെഹുൽ നേരത്തെ ഉന്നയിച്ചിരുന്നു.

English summary
The country's second largest public sector lender Punjab National Bank (PNB) has moved Hong Kong High Court against diamond trader Nirav Modi in connection to the multi-crore scam carried out at Mumbai's Brady House branch of the bank, news agency ANI reported on Saturday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more