കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബി+ഒബിസി+ യുനൈറ്റഡ് ബാങ്ക്, എസ്ബിഐ കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത്തരത്തില്‍ പുതുതായി രൂപീകരിക്കുന്ന ബാങ്ക് എസ്ബിഐ കഴിഞ്ഞാല്‍ പൊതുമേഖലയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറുമെന്നും ധനമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

nirmalabank

11,437 ബ്രാഞ്ചുകളോട് കൂടി 17.95 ലക്ഷം കോടിയുടെ ബിസിനസുള്ള ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.പഞ്ചാബ് നാഷ്ണല്‍ ബാങ്കായിരിക്കും ആങ്കര്‍ ബാങ്ക്.

ബാങ്ക് ലയനങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി; രാജ്യത്ത് ഇനിയുണ്ടാവുക 12 പൊതുമേഖല ബാങ്കുകള്‍ മാത്രംബാങ്ക് ലയനങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി; രാജ്യത്ത് ഇനിയുണ്ടാവുക 12 പൊതുമേഖല ബാങ്കുകള്‍ മാത്രം

നിലവില്‍ എസ്ബിഐ ആണ് പൊതുമേഖലയിലെ ഏറ്റവും വലിയ ഒന്നാമത്തെ ബാങ്ക്. 2017 ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും മഹിളാ ബാങ്കും ലയിപ്പിച്ചത്.

കാനറ, സിൻഡിക്കേറ്റ് ബാങ്കുകളും ലയിപ്പിക്കും. ഇത് രാജ്യത്തെ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കായിരിക്കും. ബാങ്കിങ്ങ് വ്യാപാരം 15.2 ലക്ഷം രൂപയാക്കും. അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയും ലയിപ്പിച്ച് ഒന്നാക്കും. ഇത് രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. ബാങ്കിങ്ങ് വ്യാപാരം 8.08 ലക്ഷം കോടി രൂപയാകുമെന്നും ധനമന്ത്രി പറഞ്ഞു. .

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായി ബാങ്കുകളാക്കി മാറ്റാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ തിരുമാനത്തിന്‍റെ ഭാഗമായി പത്ത് പ്രധാ ന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

English summary
PNB OBC United Bank to be 2nd Largest After SBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X