കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവും മെഹുല്‍ ചോക്സിയും ഉടന്‍‍ വലയിൽ‍ വീഴും!! ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, നീരവ് ഹോങ്കോങ്ങിൽ!!

Google Oneindia Malayalam News

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിൽ സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയ്ക്കും മെഹുല്‍ ചോക്സിക്കുമെിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സിബിഐയുടെ അഭ്യർത്ഥന മാനിച്ചാണ് 12,300 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വാർത്താ ഏജന്‍സി പിടിഐയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന് കണ്ടെത്തിയതായി നേരത്തെ സർക്കാർ അവകാശപ്പെട്ടിരുന്നു. ഇതിന് പുറമേ നീരവ് ഉള്ള സ്ഥലം കൃത്യമായി കണ്ടെത്തുന്നതിനായി ഡിഫ്യൂഷന്‍ നോട്ടീസ് പുറപ്പെടുവിക്കൻണമെന്ന ആവശ്യവുമായി സിബിഐ ഇന്റർപോളിനെ സമീപിച്ചിട്ടുണ്ട്. അതേസമയം നീരവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ നടത്തിവരുന്നതായി സർക്കാർ‍ വ്യക്തമാക്കിയിരുന്നു. സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗര്‍ക്ക് കൈക്കൂലി നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് നേരത്തെ അന്വേഷണ ഏജന്‍സി സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

 കോടതിയുടെ അനുമതി

കോടതിയുടെ അനുമതി

പ്രത്യേക സിബിഐ കോടതിയാണ് ഇരുവർക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിക്കാൻ സിബിഐയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. സിബിഐയാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി പ്രത്യേക സിബിഐ കോടതിയെ സമീപിച്ചിട്ടുള്ളത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇരുവരും സഹകരിക്കാന്‍ തയ്യാറാവാത്തതിനെ തുടർന്നാണ് ഈ നീക്കം. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായായാണ് 12,300 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെ കണക്കാക്കുന്നത്.

 അന്വേഷണവുമായി സഹകരിക്കില്ല

അന്വേഷണവുമായി സഹകരിക്കില്ല


പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പുമായി സഹകരിക്കണമെന്ന ആവശ്യവുമായി സിബിഐ പലതവണ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും ബന്ധപ്പെട്ടിരുന്നു. ഇരുവരുടേയും ഔദ്യോഗിക ഇമെയില്‍ വഴിയാണ് സിബിഐ ഉദ്യോഗസ്ഥരും നീരവ് മോദിയും മെഹുല്‍ ചോക്സിയും ബന്ധം പുലർത്തിയിരുന്നത്. അന്വേഷണവുമായി സഹകരിക്കാനുള്ള സിബിഐയുടെ ആവശ്യം ഇരുവരും ആവർത്തിച്ച് നിരസിക്കുകയായിരുന്നു. ബിസിനസ് സംബന്ധമായ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവരും ഇന്ത്യയിലേയ്ക്ക് മടങ്ങാനോ അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കാനും തയ്യാറാവാത്താത്തത്. ഇതോ‍ടെ ഇന്റർപോളിനെ സമീപിച്ച് ഇരുവര്‍ക്കുമെതിരെ റെഡ് കോർണർ‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും എളുപ്പമായേക്കും.

 നീരവ് ഹോങ്കോങ്ങിൽ

നീരവ് ഹോങ്കോങ്ങിൽ

പഞ്ചാബ് നാഷണൽ ബാങ്കിൽ‍ നിന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ച് 12,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദി ഹോങ്കോങ്ങില്‍ ഉണ്ടെന്നാണ് സർക്കാർ‍ അവകാശപ്പെടുന്നത്. സര്‍ക്കാര്‍ മോദി കഴിയുന്ന സ്ഥലം തിരിച്ചറിഞ്ഞുവെന്നും നീരവിനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി ഹോങ്കോങ് സര്‍ക്കാരുമായി ആവശ്യമായ നടപടി ക്രമങ്ങൾ നടത്തിവരുന്നുണ്ടെന്നും സര്‍ക്കാർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. നീരവ് മോദിയുടേയും മെഹുൽ‍ ചോക്സിയുടേയും കമ്പനികൾക്ക് വ്യാജ രേഖകൾ ഉപയോഗിച്ച് വായ്പയെടുക്കാൻ അവസരമൊരുക്കിയ ബാങ്ക് ജീവനക്കാരെ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുുവരികയാണ്. തട്ടിപ്പ് നടന്ന മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യുന്നത്. അലഹബാദ് ബാങ്കിന്റെ ഹോങ്കോങ്ങ് ബ്രാഞ്ചിൽ ഫോറിന്‍ എക്സ്ചേഞ്ച് കൈകാകര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥൻ അന്വേഷണവുമായി സഹകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് ഉദ്യോഗസ്ഥരാണ് ഇതിനകം തന്നെ അറസ്റ്റിലായിട്ടുള്ളത്.

 പണികൊടുത്തത് സമ്പന്നർ

പണികൊടുത്തത് സമ്പന്നർ


2013മുതൽ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിലുള്ള നീരവ് മോദി, ഭാര്യ ആമി, സഹോദരൻ, ബന്ധു മെഹുൽ ചോക്സി, എന്നിവർക്കെതിരെയാണ് പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പിൽ കേസെടുത്തിട്ടുള്ളത്. 12,300 രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് സിബിഐ ഇതുവരെ രജിസ്റ്റർ ചെയ്തത്. 12,300 കോടിയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി പഞ്ചാബ് നാഷണൽ ബാങ്ക് കണ്ടെത്തി സിബിഐയെ സമീപിക്കുമ്പോഴേക്കും നീരവ് മോദിയും മെഹുൽ ചോക്സിയും കുടുംബസമേതം ഇന്ത്യ വിട്ടിരുന്നു. ഇതോടെ ഇവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സിക്ക് കാലതാമസം നേരിടുകയാണ്. ജനുവരി ആദ്യവാരമാണ് ഇരവരും രാജ്യം വിടുന്നത്. ആർബിഐ മാനദണ്ഡം അനുസരിച്ച് അനുവദിക്കുന്ന എൽഒയുകൾക്ക് 90 ദിവസത്തില്‍ കൂടുതൽ കാലാവധി ഉണ്ടായിരിക്കാൻ പാടില്ല. ഇവിടെയാണ് നീരവ് മോദിയും ബാങ്ക് ജീവനക്കാരും തമ്മില്‍ നടന്ന ഗൂഢാലോചന പുറത്തുവരുന്നത്.

 മടങ്ങാനാവില്ലെന്ന്

മടങ്ങാനാവില്ലെന്ന്

ഇന്ത്യയിലേക്ക് വരുന്നതിന് ചില പ്രശ്‌നങ്ങളുണ്ട്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്നും മെഹുല്‍ സിബിഐയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മെഹുല്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സിബിഐ ഇതുവരെ അയച്ച നോട്ടീസുകള്‍ക്കെല്ലാം മറുപടി താരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് മനസിലായിട്ടില്ലെന്നും ഇക്കാര്യം റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസ് തന്നെ അറിയിച്ചിട്ടില്ലെന്നും ചോക്സി കൂട്ടിച്ചേര്‍ക്കുന്നു.

ബോട്ടിലെത്തുന്ന ഭീകരർ കൊച്ചി തീരത്തേക്കോ!... കൊച്ചിയിൽ അതീവ ജാഗ്രത നിർദ്ദേശംബോട്ടിലെത്തുന്ന ഭീകരർ കൊച്ചി തീരത്തേക്കോ!... കൊച്ചിയിൽ അതീവ ജാഗ്രത നിർദ്ദേശം

ആന്ധ്രയ്ക്ക് പ്രത്യേക പദവി: ടിഡിപി എംഎൽ‍എമാർ പോലീസ് കസ്റ്റഡിയില്‍‍!! സംഭവം മോദിയുടെ വസതിയിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെ, വാക്ക് പാലിച്ചില്ല നീതിയുമില്ല!ആന്ധ്രയ്ക്ക് പ്രത്യേക പദവി: ടിഡിപി എംഎൽ‍എമാർ പോലീസ് കസ്റ്റഡിയില്‍‍!! സംഭവം മോദിയുടെ വസതിയിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെ, വാക്ക് പാലിച്ചില്ല നീതിയുമില്ല!

English summary
A special CBI court in Mumbai has issued non-bailable warrants (NBWs) against billionaire diamantaire Nirav Modi and his uncle Mehul Choksi in connection with the cases related to over $2 billion banking fraud in the Punjab National Bank, officials said in New Delhi on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X