കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ്: അ‍ഞ്ച് പേർ കുടി അറസ്റ്റിൽ, അഞ്ചില്‍ ഒരാള്‍ അംബാനി കുടുംബാംഗം!

Google Oneindia Malayalam News

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. അംബാനി കുടുംബാംഗമാണ് അറസ്റ്റിലായവരിൽ ഒരാൾ‍. സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടെ സിഎഫ്ഒയാണ് അറസ്റ്റിലായിട്ടുള്ളത്. സിബിഐ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത അ‍ഞ്ച്പേരിൽ‍ ഒരാളാണ് ധിരുഭായ് അംബാനിയുടെ സഹോദര പുത്രൻ വിപുൽ അംബാനി. ഇതോടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 11 ആയി. മുംബൈ സിബിഐയാണ് വിപുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ ഇതിനകം തന്നെ അഞ്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നീരവ്മോദിയും മെഹുൽ‍ ചോക്സിയും ഉൾപ്പെട്ട 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് റോട്ടോമാക് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളും പുറത്തുവരുന്നത്.

 അറസ്റ്റ് തുടരുന്നു

അറസ്റ്റ് തുടരുന്നു


11,300 കോടിയുടെ തട്ടിപ്പ് നടന്ന മുംബൈയിലെ ബ്രാഡി ബ്രാഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തിരുന്നു. ചീഫ് മാനേജർ ബെച്ചു തിവാരി, മാനേജർ യശ്വന്ത് ജോഷി, ഓഫീസർ പ്രഫുൽ സാവന്ത് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബ്രാഡി ബ്രാഞ്ചിൽ‍ നിന്ന് വിരമിച്ച ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടിയുടെ സൂപ്പര്‍വൈസറായിരുന്നു അറസ്റ്റിലായ തിവാരിയെന്നാണ് സിബിഐ നൽകുന്ന വിവരം. നീരവ് മോദിയുടെ കമ്പനികൾക്ക് വ്യാജ കമ്പനികളുടെ പേരിൽ വ്യാജ കത്ത് അനുവദിച്ച സംഭവത്തിൽ ഷെട്ടിയെ സിബിഐ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതിദിന സ്വിഫ്റ്റ്, സിബിഎസ് റിപ്പോർട്ടുകൾ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള യശ്വന്ത് ജോഷിയാണ് അറസ്റ്റിലായ രണ്ടാമൻ. സ്വിഫ്റ്റ് മെസേജുകള്‍ എല്ലാ ദിവസവും പരിശോധിച്ച് റിപ്പോർട്ട് ചെയ്യാനുള്ള ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായവരിൽ മൂന്നാമത്തെയാൾ.

ഫയർസ്റ്റാർ ഡയമണ്ട് സിഎഫ്ഒ

ഫയർസ്റ്റാർ ഡയമണ്ട് സിഎഫ്ഒ

നീരവ് മോദിയുടെ ഫയർസ്റ്റാർ ഡയമണ്ടിന്റെ ചീഫ് ഫിനാനൻഷ്യൽ ഓഫീസർ വിപുൽ‍ അംബാനിയെ സിബിഐ കഴിഞ്ഞ‍ ആഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച വിപുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചില രേഖകളുമായി മുംബൈയിലെ സിബിഐ ഓഫീസിൽ‍ ഹാജരാകാന്‍ നേരത്തെ വിപുലിനോട് സിബിഐ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകൻ ധിരുഭായ് അംബാനിയുടെ ഇളയ സഹോദരൻ നാതുഭായ് അംബാനിയുടെ മകനാണ് വിപുൽ അംബാനി. ക്യാപിറ്റൽ‍ ടവറിലുള്ള ഫയർസ്റ്റാർ ഡയമണ്ടിൽ 2014 മുതൽ ചീഫ് ഫിനാനൻഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ച് വരികയാണ് വിപുൽ.

 ബാങ്ക് അടച്ചുപൂട്ടി, സിബിഐയുടെ കർശന നിർദേശം

ബാങ്ക് അടച്ചുപൂട്ടി, സിബിഐയുടെ കർശന നിർദേശം

11,300 കോടി രൂപയുടെ തട്ടിപ്പ് നടന്ന മുംബൈയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാഡി ഹൗസ് ബ്രാഞ്ച് തിങ്കളാഴ്ച അടച്ചു പൂട്ടി സീൽ വെച്ചിരുന്നു. സിബിഐയ്ക്ക് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,ആദായനികുതി വകുപ്പ് എന്നീ ഏജന്‍സികൾ കേസിൽ അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിലാണ് ബാങ്ക് പൂട്ടി സീല് വെയ്ക്കുകയും ഈ ഭാഗത്തേയ്ക്ക് ആളുകൾ പ്രവേശിക്കുന്നതിന് കർ‍ശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തത്. ബാങ്കിന്റെ പരിസര പ്രദേശത്തേയ്ക്ക് ആളുകൾ പ്രവേശിക്കരുതെന്നാണ് സിബിഐ ബാങ്കിന്റെ പ്രവേശന കവാടത്തിൽ പതിച്ച നോട്ടീസിൽ വ്യക്തമാക്കുന്നത്. എന്നാൽ അക്കൗണ്ട് ഉടമകൾക്ക് സമീപത്തെ മറ്റ് ബ്രാഞ്ചിൽ‍ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് പിഎന്‍ബി വൃത്തങ്ങള്‍ നൽകുന്ന വിവരം.

വിപുൽ അംബാനി അറസ്റ്റില്‍

വിപുൽ അംബാനി അറസ്റ്റില്‍


റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകൻ ധിരുഭായ് അംബാനിയുടെ ഇളയ സഹോദരൻ നാതുഭായ് അംബാനിയുടെ മകനാണ് അറസ്റ്റിലായ വിപുൽ അംബാനി. നീരവ് മോദിയുടെ ഫയർസ്റ്റാർ ഡയമണ്ടിൽ 2014 മുതൽ ചീഫ് ഫിനാനൻഷ്യൽ ഓഫീസറായി ജോലി ചെയ്തുുവരികയാണ് വിപുൽ‍. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിപുൽ‍ അംബാനിയെ നേരത്തെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. നീരവ് മോദിയുടെ മൂന്ന് ജീവനക്കാരാണ് അറസ്റ്റിലായവരിൽ ഉള്ളതെന്നാണ് സിബിഐ വ‍ൃത്തങ്ങൾ നൽകുന്ന വിവരം. വിപുലിന് പുറമേ എക്സിക്യൂട്ടീവ് അസിസ്റ്റന്റും ഫയർസ്റ്റാർ ഇന്‍റർനാഷണലിന്റെയും , മൂന്ന് കമ്പനികളുടെയും ഉത്തരവാദിത്തമുള്ള കവിത മന്‍കിക്കര്‍ സീനിയർ എക്സിക്യൂട്ടീവ് അർജുൻ പാട്ടീല്‍ എന്നിവരെയും സിബിഐ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ കേസ് മെഹുലിനെതിരെ

രണ്ടാമത്തെ കേസ് മെഹുലിനെതിരെ


സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്സിയ്ക്കും ജ്വല്ലറികള്‍ക്കുമെതിരെ സിബിഐ രണ്ടാമത് ഒരു കേസുകൂടി രജിസ്റ്റർ ചെയ്തിരുന്നു. നക്ഷത്ര- ഗീതാഞ്ജലി ഗ്രൂപ്പുകളുടെ ചീഫ് ഫിനാന്‍ഷ്യൽ ഓഫീസർ കപിൽ കണ്ഡേവാല്‍, നിതെന്‍ സാഹി എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം: 20കാരിയുടെ ആമാശയം പുറത്തുവന്നു, സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി!! രണ്ട് പേർ അറസ്റ്റിൽതട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം: 20കാരിയുടെ ആമാശയം പുറത്തുവന്നു, സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി!! രണ്ട് പേർ അറസ്റ്റിൽ

<strong></strong>ഭർത്താവിന് അവിഹിതമെന്ന് സംശയം ഭാര്യ കൊടുത്തത് കിടിലന്‍ പണി: ഭർത്താവ് ഗുരുതരാവസ്ഥയിൽ, ജനനേന്ദ്രീയം മുറിച്ചെടുത്തു!!ഭർത്താവിന് അവിഹിതമെന്ന് സംശയം ഭാര്യ കൊടുത്തത് കിടിലന്‍ പണി: ഭർത്താവ് ഗുരുതരാവസ്ഥയിൽ, ജനനേന്ദ്രീയം മുറിച്ചെടുത്തു!!

English summary
Vipul Ambani, the top executive handling finances of celebrity designer Nirav Modi's firm is among the five officials arrested by the Central Bureau of Investigation on Tuesday evening. The arrests were made after questioning the officials linked to Nirav Modi and his uncle Mehul Choksi's companies through the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X