Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി: പിതാവിനെ കുടുക്കി അമ്മ, പ്രതി കസ്റ്റഡിയിൽ...

ചെന്നൈ: തമിഴ്നാട്ടിൽ 14 വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയ്ക്ക് ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ് അമ്മ ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധന നടത്തിയതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം അറിയുന്നത്. ഇതോടെയാണ് മകളെ പിതാവ് ഗർഭിണിയാക്കിയ വിവരം അറിയുന്നത്.

നാഗപട്ടണത്തെ മയിലാടുതുറെയിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതോടെയാണ് അച്ഛൻ നിരന്തരം പീഡിപ്പിക്കുന്ന വിവരം പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയത്. ഇതോടെയാണ് മയിലാടുതുറെ പോലീസ് സ്റ്റേഷനിലെത്തി പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്. ഇതോടെ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച പോലീസ് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ അച്ഛൻ കുമാർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

rape-156093

എല്ലാവരും ഒരേ മുറിയിലാണ് കിടന്നിരുന്നതെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ വിവരം. കഴിഞ്ഞ മൂന്ന് മാസത്തോളമായി പിതാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുള്ള കുറ്റവാളി ക്യാബ് ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. സംഭവത്തോടെ ആശുപത്രി വിട്ട പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയിലേയ്ക്ക് അയച്ചതായാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. പെൺകുട്ടി മൊഴിമാറ്റുന്നത് തടയുന്നതിന് വേണ്ടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+