അഞ്ചാം ക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രിന്‍സിപ്പലിന് വധശിക്ഷ; അധ്യാപകന് ജീവപര്യന്തം
പട്‌ന: ബിഹാറില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രധാന അധ്യാപകന് കോടതി വധശിക്ഷ വിധിച്ചു. കൂട്ടുപ്രതിയായ അധ്യാപകനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പോക്‌സോ കോടതി ജഡ്ജി അവധേഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. പട്‌നയിലെ ഫുല്‍വാരി ഷെരീഫിലുള്ള സ്‌കൂളിലാണ് കേസിന് ആസ്പദമാ സംഭവം നടന്നത്. പ്രിന്‍സിപ്പല്‍ അരവിന്ദ് കുമാറിനാണ് വധശിക്ഷ. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പ്രധാന അധ്യാപകന് കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ സഹായം ചെയ്ത അധ്യാപകന്‍ അഭിഷേക് കുമാറിനാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്ക് 50000 രൂപ പിഴ ചുമത്തുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം
2018 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 11 വയസുള്ള പെണ്‍കുട്ടിക്ക് കലശലായ വയറ് വേദന അനുഭവപ്പെടുകയായിരുന്നു. വേദന വിട്ടുമാറാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്നറിഞ്ഞത്. സ്‌കൂള്‍ അധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി പിന്നീട് വെളിപ്പെടുത്തി. പോക്‌സോ, ഐപിസി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ബലാല്‍സംഗവുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിക്കുന്ന ഇന്ത്യയിലെ അപൂര്‍വം കേസാണിത്.
നടി ഹണി റോസിന്റെ വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications