കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒടുങ്ങുന്നില്ല; പോക്‌സോ ഇ- ബോക്‌സ് നിറയുന്നു!!
പോക്‌സോ ഇ- ബോക്‌സ് സ്ഥാപിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ 68 പരാതികളാണ് ലഭിച്ചിട്ടുള്ളത്
ദില്ലി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഓണ്‍ലൈനായി അറിയിക്കുന്നതിനായി ആരംഭിച്ച പോക്‌സോ ഇ ബോക്‌സിന് മികച്ച പ്രതികരണം. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചചൈല്‍ഡ് റൈറ്റ്‌സാണ് പരാതികള്‍ ഓണ്‍ലൈന്‍ വഴി അറിയിക്കുന്നതിനായി സെപ്തംബര്‍ ഒന്നിന് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്. പരാതിപ്പെട്ടി സ്ഥാപിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ 68 പരാതികളാണ് ലഭിച്ചിട്ടുള്ളത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ വച്ച് പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായി പരാതി ഉയര്‍ന്നതോടെ സെപ്തംബര്‍ മൂന്നിന് കേസെടുത്ത മനുഷ്യാവകാശ കമ്മീഷനും പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. 2016ല്‍ ആരംഭിച്ച സ്‌കൂളില്‍ പ്രവേശനം നേടിയ 62 വിദ്യാര്‍ത്ഥികളില്‍ 20 പേരും ലൈംഗിക അത്രിക്രമത്തെക്കുറിച്ച് പരാതി നല്‍കിയ ശേഷം പഠനം ഉപേക്ഷിക്കുകയായിരുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്ക് പ്രകാരം 2015ല്‍ രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള 19,767 ലൈംഗികാതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2014 ലേക്കാള്‍ 5.3 ശതമാനം വര്‍ദ്ധനവാണ് കുറ്റകൃത്യങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ഇവരില്‍ 95 കേസുകളിലും അപരിചിതരാണ് കുട്ടികളെ ചൂഷണത്തിന് വിധേയമാക്കുന്നത്. സ്‌കൂളുകള്‍, അയല്‍ വീടുകള്‍, വീടുകള്‍ എന്നിങ്ങനെ കുട്ടികള്‍ എല്ലായിടത്തും ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുവെന്നാണ് കണ്ടെത്തല്‍. നാല് വയസ്സുകാരനെ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഡില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയാന്‍ കഴിയാത്തതുമൂലം മാനസിക പ്രശ്‌നങ്ങള്‍ക്ക് കീഴടങ്ങുന്നത് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ്ബ്‌സൈറ്റില്‍ ഇ- ബോക്‌സ് പുഷ് ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications