Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂട്ടിങ് സെറ്റില്‍ നടിയെ 3 പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുമാര്‍ ആക്രമിച്ചു

മുംബൈ: ഷൂട്ടിങിനെത്തിയ നടിയെ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുമാര്‍ ചേര്‍ന്ന് ആക്രമിച്ചതായി പരാതി. പ്രശസ്ത ടി വി നടിയായ അര്‍ഷിമ ഥാപ്പറിനെയാണ് ഷൂട്ടിങ് സെറ്റില്‍ വെച്ച് 3 പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുമാര്‍ ആക്രമിച്ചത്. നടിയെ ആക്രമിച്ച പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുമാര്‍ക്കെതിരെ വിലക്ക് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷൂട്ടിങിന് വൈകിയെത്തിയ താരവുമായി പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അര്‍ഷിതയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നത്രെ. എന്നാല്‍ പിറ്റേ ദിവസം അതിരാവിലെ ഷൂട്ടിങിന് എത്തണം എന്ന് എക്‌സിക്യൂട്ടീവുമാര്‍ താരത്തോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ ഇവര്‍ നടിയോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു. പിന്നാലെ നടി സെറ്റ് വിട്ടു.

crime-against-women

കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ വേണ്ടി സെറ്റിലെത്തിയ നടിയോട് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുമാര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. പ്രൊഡക്ഷന്‍ അസിസ്റ്റന്റായ അതുല്‍ ചവാന്‍, പ്രൊഡക്ഷന്‍ തലവന്‍ രണ്‍ബീര്‍ സിംഗ് ചൗഹാന്‍, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍ ആകര്‍ഷ് ശര്‍മ എന്നിവരാണ് നടിയ അപമാനിച്ചത്.

വാക്കുതര്‍ക്കത്തിനിടെ അതുല്‍ നടിയുടെ കയ്യില്‍ കയറി പിടിച്ചു. അപസ്മാരത്തിന്റെ പ്രശ്‌നമുള്ള നടി വിറച്ചുകൊണ്ട് വീഴാന്‍ പോയി. നടിക്കെതിരെ ശാരീരികവും മാനസികവും ലൈംഗികവുമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനിലും ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിലും പരാതി ചര്‍ച്ച ചെയ്യുകയാണ്. അതേസമയം ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ അര്‍ഷിമ ഥാപ്പര്‍ തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+