ശശികലയെ പോയസ് ഗാര്‍ഡനില്‍ നിന്ന് വലിച്ചിറക്കി ഒപിഎസിന്റെ പ്രതികാരം... വേദനിലയം ഇനി സ്മാരകം
ശശികലയെ മുട്ടുകുത്തിക്കുന്ന നീക്കമാണ് ഇപ്പോള്‍ പനീര്‍ശെല്‍വം നടത്തിയിരിക്കുന്നത്. ശശികലയ്ക്ക് പോയസ് ഗാര്‍ഡന്‍ വിട്ട് പുറത്ത് ഇറങ്ങേണ്ടിവന്നാല്‍
ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ വടംവലി വീണ്ടും മുറുകുന്നു. തന്നെ പിന്തുണക്കുന്ന എംഎല്‍എമാരെ മുഴുവന്‍ ഒളിപ്പിച്ച് കടത്തിയ ശശികലയ്ക്ക് പനീര്‍ശെല്‍വത്തിന്റെ വക കനത്ത പ്രഹരം. പോയസ് ഗാര്‍ഡന്‍ ഇനി ശശികലയ്ക്ക് അന്യം.
പനീര്‍ശെല്‍വത്തിന്റെ ഗതി 'അധോഗതി' ആകും... പകകേറ്റിയാല്‍ പണിതീര്‍ന്ന നേരമുണ്ടാവില്ല; ഇതാ കാരണങ്ങള്‍
ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനെ ജലയളിത സ്മാരകമായി പ്രഖ്യാപിച്ച് പനീര്‍ശെല്‍വം ഉത്തരവിറക്കി. ഇനി ശശികലയ്ക്ക് പോയസ് ഗാര്‍ഡനില്‍ താമസിക്കാനാവില്ലെന്ന് ഉറപ്പായി.
ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചെങ്കിലും കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പനീര്‍ശെല്‍വം തന്റെ അധികാരം ഉപയോഗിച്ച് ശശികലയെ വലിഞ്ഞ് മുറുക്കുകയാണ്. ഇനി അടുത്തതെന്ത്?

ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡന്‍ ആര്‍ക്ക് കിട്ടും എന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടായിരുന്നു. ജയലളിത വില്‍പത്രം തയ്യാറാക്കിയിരുന്നോ എന്ന് അറിവില്ല. അതുകൊണ്ട് തന്നെ പോയസ് ഗാര്‍ഡനിലെ വേദനിലയം എന്ന ബംഗ്ലാവ് ആര്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടായിരുന്നു.

ജയലളിതയുടെ മരണ ശേഷം തോഴി ശശികലയും സംഘവും ആണ് പോയസ് ഗാര്‍ഡന്‍ സ്വന്തമാക്കി വച്ചത്. ജയയെ അനുസ്മരിപ്പിച്ച് ശശികല പോയസ് ഗാര്‍ഡനില്‍ യോഗങ്ങള്‍ പോലും നടത്തി.

രാഷ്ട്രീയ വടംവലി ശക്തമായതോടെ ശശികലയെ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കാനുള്ള തന്ത്രമാണ് പനീര്‍ശെല്‍വം പുറത്തെടുത്തിട്ടുള്ളത്. പോയസ് ഗാര്‍ഡന്‍ ജയലളിതയുടെ സ്മാരകമാക്കി മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു.

പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തിന് ശേഷം തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ മുഴുവന്‍ ഒളിപ്പിക്കാനുള്ള ശ്രമമാണ് ശശികല നടത്തിയത്. എംഎല്‍എമാരെ ദില്ലിയില്‍ എത്തിക്കാനുള്ള നീക്കമായിരുന്നു അത്. പനീര്‍ശെല്‍വം എംഎല്‍എമാരെ സ്വാധീനിക്കുന്നത് തടയാനായിരുന്നു ശശികലയുടെ ശ്രമം.

കാവല്‍ മുഖ്യമന്ത്രി എന്ന അധികാരം ഉപയോഗിച്ച് ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു പനീര്‍ശെല്‍വം. ജയലളിതയുടെ മരണത്തില്‍ ശശികലയ്‌ക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയിരുന്നു അത്.

പനീര്‍ശെല്‍വത്തെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി ശശികല പ്രഖ്യാപിച്ചെങ്കിലും അത് പനീര്‍ശെല്‍വം അംഗീകരിച്ചിട്ടില്ല. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വേറെ ആരേയും കൈകാര്യം ചെയ്യാന്‍ അനുവദിക്കരുതെന്ന് പറഞ്ഞ് പനീര്‍ശെല്‍വം ബാങ്കുകള്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

ശശികലയ്ക്ക് നിലവില്‍ അനങ്ങാന്‍ വയ്യാത്ത അവസ്ഥയാണ് ഉള്ളത്. കാവല്‍ മുഖ്യമന്ത്രിയുടെ അധികാരത്തില്‍ പനീര്‍ശെല്‍വം എന്തൊക്കെ ചെയ്യും എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല എന്നത് തന്നെയാണ് കാര്യം.

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവും ചെന്നൈയില്‍ എത്തുന്നുണ്ട്. ശശികലയുമായും പനീര്‍ശെല്‍വവുമായും ഗവര്‍ണര്‍ ചര്‍ച്ച നടത്തും.

പനീര്‍ശെല്‍വത്തെ പിന്തുണച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പരിചയം ഉള്ള ഒപിഎസ് ഇപ്പോഴത്തെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ആളാണ് എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

കേന്ദ്രത്തിന്റെ പിന്തുണ തമിഴ് ജനതയ്ക്കുണ്ടെന്ന് കഴിഞ്ഞ ദിവസം പനീര്‍ശെല്‍വം പറഞ്ഞിരുന്നു. പനീര്‍ശെല്‍വത്തിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നതാണ്. ഗവര്‍മറുടെ പ്രതികരണവും ഇത്തരം ഒരു ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് എന്ന് ആരോപണം ഉണ്ട്.












Click it and Unblock the Notifications