കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷം തുപ്പുന്നത് കോണ്‍ഗ്രസ്സെന്ന് മോഡി

  • By Soorya Chandran
Google Oneindia Malayalam News

മീററ്റ്: ബിജെപിയെ വിമര്‍ശിച്ച കോണ്‍ഗ്രസിനും സോണിയ ഗാന്ധിക്കും നരേന്ദ്ര മോഡിയുടെ ചുട്ട മറുപടി. കോണ്‍ഗ്രസാണ് വിഷം തുപ്പുന്നതും വിഭജന രാഷ്ട്രീയം വിതച്ച് വിള കൊയ്യുന്നതും എന്നാണ് മോഡി പറഞ്ഞത്. ബിജെപി വര്‍ഗ്ഗീയ വിഷം വമിപ്പിച്ച് ഫലം കൊയ്യുകയാണ് എന്ന സോണിയയുടെ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മോഡി.

Narendra Modi

"ജയ്പൂരില്‍ വച്ച് സോണിയ രാഹുലിനോട് പറഞ്ഞു, അധികാരം വിഷമാണെന്ന്. കഴിഞ്ഞ 60 വര്‍ഷക്കാലം രാജ്യം ഭരിച്ചത് ആരായിരുന്നു. ആരുടെ വയറാണ് വിഷം കൊണ്ട് നിറഞ്ഞിരിക്കുന്നത് ? ആരാണ് വിഷം ചീറ്റുന്നത്? ആരാണ് വിഷത്തിന്റെ ഫലം കൊയ്യുന്നത് ? കോണ്‍ഗ്രസാണ് വിഷത്തിന്റെ വിത്തുകള്‍ വിതച്ചത് "- മോഡി പറഞ്ഞു.

മീററ്റില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്ന നരേന്ദ്ര മോഡി. ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനെതിരേയും മോഡി രൂക്ഷമായ ഭാഷയില്‍ സംസാരിച്ചു.

സമാജ് വാദി പാര്‍ട്ടിയെ ' സമാജ് വിരുദ്ധ് പാര്‍ട്ടി ' (സമൂഹ വിരുദ്ധ പാര്‍ട്ടി) എന്നാണ് മോഡി വിശേഷിപ്പിച്ചത്. ഉത്തര്‍ പ്രദേശില്‍ നിയമവാഴ്ച ഇല്ലാതായെന്നും മോഡി ആരോപിച്ചു. ഉത്തര്‍ പ്രദേശിനെ ബിജെപി കലാപരഹിത ഭൂമിയാക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

English summary
BJP leader Narendra Modi made a forceful foray into west UP on Sunday and struck back at Congress president Sonia Gandhi over her taunt that the saffron party reaped a venomous whirlwind.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X