കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം, മരിച്ചത് 4 വയസ്സുകാരി

  • By Neethu
Google Oneindia Malayalam News

അഗര്‍ത്തല: ഭര്‍ത്താവിനെ കൊല്ലാന്‍ ഒരുക്കിയ കെണിയില്‍ വീണത് മക്കള്‍. ചായയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു യുവതിയുടെ ലക്ഷ്യം എന്നാല്‍ ചായ കുടിച്ചത് 4 ഉം 12ഉം വയസ്സുളള കുട്ടികള്‍.

സീതാ റാണി(29) എന്ന യുവതിയാണ് തന്റെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവായ ഗൗതത്തിന് ചായയില്‍ വിഷം കലര്‍ത്തി നല്‍കിയത്. എന്നാല്‍ ഇയാള്‍ ഇത് കുടിച്ചില്ല. പകരം 4 ഉം 12 ഉം വയസ്സുള്ള കുട്ടികളാണ് ചായ കുടിച്ചത്.

poison

കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയ്ക്ക് നാലു വയസ്സുകാരി കൊല്ലപ്പെടുകയായിരുന്നു. മൂത്ത കുട്ടി അത്യാഹിത നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു.

വിഷം ഉള്ളില്‍ ചെന്നാണ് കുട്ടി മരിച്ചത് എന്ന ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്തു. ചോദ്യം ചെയ്യല്ലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

English summary
Poisoned Tea Was Meant For Husband. 4-Year-Old Drank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X