കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ചു; നേതൃത്വം നല്‍കിയത് പൊലീസ്, വിവാദം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടന്നതായി റിപ്പോര്‍ട്ട്. ജാല്‍ഗോണിലെ സര്‍ക്കാര്‍ ഹോസ്റ്റലായ ആഷ്ദീപ് വുമണ്‍സ് ഹോസ്റ്റലിലാണ് സംഭവം. പൊലീസും ഒപ്പമെത്തിയ പുരുഷന്മാരും ചേര്‍ന്ന് പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

police

ചിഖ്‌ലി നിയമസഭ മണ്ഡലത്തിലെ ബിജെപി എംഎല്‍എ ശ്വേത മഹാലെ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് വിഷയം പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് ജാല്‍ഗോണിലെ നിന്നുള്ള ഒരു പ്രദേശിക എന്‍ജിഒ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസിന് പങ്കുള്ളത് കൊണ്ട് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

 സര്‍ക്കാറിനോട് വിയോജിക്കുന്നത് രാജ്യദ്രോഹമാവില്ല; ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരായ ഹര്‍ജി കോടതി തള്ളി സര്‍ക്കാറിനോട് വിയോജിക്കുന്നത് രാജ്യദ്രോഹമാവില്ല; ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരായ ഹര്‍ജി കോടതി തള്ളി

സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നവര്‍ സ്വയം വേട്ടക്കാരായി മാറുകയാണെന്ന് ശ്വേത മഹാലെ എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ പങ്കുള്ള പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചതിന് പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം അന്വേഷിക്കുന്നതിനായി സംസ്ഥാനം നാലംഗ സമിതി രൂപീകരിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേശ്മുഖ് അറിയിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് നടത്തുന്ന ഹോസ്റ്റലിലാണ് സംഭവം നടന്നത്.

മധ്യകേരളം വഴി സംസ്ഥാനം പിടിക്കാന്‍ യുഡിഎഫ്; 30 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള തന്ത്രം അണിയറയില്‍മധ്യകേരളം വഴി സംസ്ഥാനം പിടിക്കാന്‍ യുഡിഎഫ്; 30 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള തന്ത്രം അണിയറയില്‍

മാണി സി കാപ്പന്റെ കൊഴിഞ്ഞുപോക്കില്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലിലോ? ശശീന്ദ്രന്‍ വണ്‍ ഇന്ത്യയോട്മാണി സി കാപ്പന്റെ കൊഴിഞ്ഞുപോക്കില്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലിലോ? ശശീന്ദ്രന്‍ വണ്‍ ഇന്ത്യയോട്

കിഫ്ബിക്കെതിരായ കേസ്; സര്‍ക്കാര്‍ സിഎജിയെ എതിര്‍ത്തത് എന്തിനെന്ന് ജനങ്ങള്‍ക്ക് മനസിലായി: കെ.സുരേന്ദ്രന്‍കിഫ്ബിക്കെതിരായ കേസ്; സര്‍ക്കാര്‍ സിഎജിയെ എതിര്‍ത്തത് എന്തിനെന്ന് ജനങ്ങള്‍ക്ക് മനസിലായി: കെ.സുരേന്ദ്രന്‍

നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Police and others allegedly forced a few girls to strip and dance in govt hostels in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X